ഈ​ട്ടി​ത്ത​ടി ക​ട​ത്തി​യ ദി​വ​സ​ങ്ങ​ളി​ൽ ല​ക്കി​ടി ചെ​ക്പോ​സ്​​റ്റ് വ​ഴി ക​ട​ന്നു​പോ​യ ത​ടി വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ ര​ജി​സ്​​റ്റ​റിൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു 

ചെക്പോസ്​റ്റ് കണ്ണടച്ചു; ഈട്ടിത്തടികൾ കൊണ്ടുപോയ ലോറി നമ്പർ രജിസ്​റ്ററിലില്ല

ക​ൽ​പ​റ്റ: മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ലെ റ​വ​ന്യൂ പ​ട്ട​യ ഭൂ​മി​യി​ൽ​നി​ന്ന് മു​റി​ച്ച ഈ​ട്ടി​ത്ത​ടി​ക​ൾ പെ​രു​മ്പാ​വൂ​രി​ൽ എ​ത്തി​യ​ത് ഒ​രു പ​രി​ശോ​ധ​ന​യു​മി​ല്ലാ​തെ. ജി​ല്ല​യി​ലെ പ്ര​ധാ​ന വ​നം​വ​കു​പ്പ് ചെ​ക്പോ​സ്​​റ്റാ​യ ല​ക്കി​ടി​യി​ലെ ചെ​ക്പോ​സ്​​റ്റി​ലെ ര​ജി​സ്​​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്താ​തെ​യാ​ണ് വാ​ഹ​നം ചു​രം ഇ​റ​ങ്ങി​യ​ത്. ഈ​ട്ടി​ത്ത​ടി ക​ട​ത്തി​യ ലോ​റി ര​ണ്ടാ​ഴ്​​ച മു​മ്പ് വ​നം​വ​കു​പ്പ് കൊ​ടു​വ​ള്ളി​യി​ൽ​നി​ന്ന് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ് മു​ട്ടി​ലി​ൽ​നി​ന്ന് മു​റി​ച്ച ഈ​ട്ടി​ത്ത​ടി​ക​ൾ ലോ​റി​യി​ൽ പെ​രു​മ്പാ​വൂ​രി​ലെ മി​ല്ലി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ, ല​ക്കി​ടി ചെ​ക്പോ​സ്​​റ്റി​ലെ ര​ജി​സ്​​റ്റ​റി​ൽ ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​രം കൊ​ണ്ടു​പോ​യ ലോ​റി​യു​ടെ ന​മ്പ​ർ കാ​ണാ​നി​ല്ല.

കെ.​എ​ൽ 19 -2765 ന​മ്പ​ർ ലോ​റി​യി​ലാ​ണ് മ​രം ക​ട​ത്തി​യ​ത്. ര​ണ്ടു മു​ത​ൽ ആ​റു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 44 ത​ടി വാ​ഹ​ന​ങ്ങ​ൾ ചെ​ക്പോ​സ്​​റ്റ് വ​ഴി ക​ട​ന്നു​പോ​യി​രു​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ലോ​റി​യു​ടെ ന​മ്പ​ർ ഒ​രി​ക്ക​ൽ പോ​ലും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ​യാ​ണ് മ​രം ക​ട​ത്തി​യ​തെ​ന്ന് ഇ​തി​ൽ​നി​ന്ന് വ്യ​ക്ത​മാ​ണ്. പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന് മേ​പ്പാ​ടി റേ​ഞ്ച് ഓ​ഫി​സ​ർ എം.​കെ. സ​മീ​റി​ൻെ​റ നേ​തൃ​ത്വ​ത്തി​ൽ മ​രം ക​സ​റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ​യാ​ണ് വി​വാ​ദ ഉ​ത്ത​ര​വി​ൻെ​റ മ​റ​വി​ൽ സം​സ്ഥാ​ന​ത്തു ന​ട​ന്ന മ​രം​കൊ​ള്ള പു​റ​ത്തു​വ​രു​ന്ന​ത്. അ​തേ​സ​മ​യം, മു​ട്ടി​ൽ മ​രം​കൊ​ള്ള കേ​സി​ൽ മു​ഖ്യ പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്യാ​നു​ള്ള നീ​ക്കം വ​നം​വ​കു​പ്പ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​തി​ൻെ​റ ഭാ​ഗ​മാ​യി പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം ജൈ​വ വൈ​വി​ധ്യ നി​യ​മ​ത്തി​ലെ ഏ​ഴ്, 24 വ​കു​പ്പു​ക​ൾ കൂ​ടി അ​ന്വേ​ഷ​ണ സം​ഘം ചു​മ​ത്തി​യി​രു​ന്നു. ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ൻെ​റ അ​നു​മ​തി ഇ​ല്ലാ​തെ വ്യാ​പ​ക​മാ​യി ഈ​ട്ടി​മ​രം മു​റി​ച്ചെ​ന്നാ​ണ് കു​റ്റം. മൂ​ന്നു വ​ർ​ഷം ത​ട​വും അ​ഞ്ചു ല​ക്ഷം രൂ​പ പി​ഴ​യും ല​ഭി​ക്കു​ന്ന ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ളാ​ണി​ത്.

Tags:    
News Summary - The lorry number carrying the eetty wood is not in the register

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.