കീടത്തിെൻറ ആക്രമണത്തിൽ ചോളം ചെടിയുടെ ഇലകൾ നശിച്ച നിലയിൽ
കൽപറ്റ: ആഗോളതലത്തില്‍ ചോളം, മക്ക ചോളം തുടങ്ങിയ ധാന്യവിളകളെയും പച്ചക്കറി വിളകളെയും സാരമായി ബാധിച്ച് വിളനാശം ഉണ്ടാക്കുന്ന ഫാള്‍ ആര്‍മി വേം എന്ന പട്ടാളപ്പുഴുവിെൻറ ഗണത്തില്‍പ്പെട്ട ശത്രു കീടത്തിെൻറ ആക്രമണം ജില്ലയിലും സ്ഥിരീകരിച്ചു.
ഉത്തര, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ ചോളത്തിന് ഭീഷണിയായി തീര്‍ന്ന ഈ ശത്രു കീടത്തെ 2018ലാണ് കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍ എന്ന സ്ഥലത്ത് കണ്ടെത്തിയത്. ഇന്ന് രാജ്യത്തെ 20ല്‍പരം സംസ്ഥാനങ്ങളില്‍ ധാന്യവിളകള്‍ക്ക് ഭീഷണിയായി ഇവയെ കാണുന്നുണ്ട്. സംസ്ഥാനത്ത് തൃശൂര്‍, മലപ്പുറം ജില്ലകളിലെ ചോളം കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ കീടത്തെ കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിരുന്നു.
2020 സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ സര്‍വേകളില്‍ രണ്ടു മുതല്‍ നാലു മാസം പ്രായമുള്ള നേന്ത്രവാഴകളെയും ഇവ ആക്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഭവമാണിത്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബ്ലോക്കുകളില്‍ ചോളം, വാഴ എന്നീ വിളകളിലാണ് ഇവയുടെ ആക്രമണം കണ്ടുവരുന്നത്.
ചോളം, വാഴ കര്‍ഷകര്‍ കൂമ്പിലയിലും പോളകളിലും പുഴുവിെൻറ വിസര്‍ജ്യവസ്തുക്കള്‍ നിറഞ്ഞ ദ്വാരങ്ങള്‍, ഇലകളില്‍ ഇതിനുമുമ്പ് കാണാത്ത ആക്രമണ ലക്ഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥലത്തെ കൃഷി ഓഫിസറെ ബന്ധപ്പെടുകയോ, അല്ലെങ്കില്‍ ഡോ. ഗവാസ് രാഗേഷ്, കണ്ണാറവാഴ ഗവേഷണ കേന്ദ്രം (94957 56549), ടോം ചെറിയാന്, കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രം, എറണാകുളം (94475 30961) എന്നിവരെ ബന്ധപ്പെടേണ്ടതാണ്. നിയന്ത്രണ മാര്‍ഗമായി ജൈവ കീടനാശിനികള്‍, മിത്ര കുമിളകളും ഉപയോഗിക്കാവുന്നതാണെന്ന് ജില്ല കൃഷി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.