തവിഞ്ഞാല്‍ പട്ടയ വിഷയം നവംബറില്‍ ഡിജിറ്റല്‍ സർവേ ആരംഭിക്കും -മന്ത്രി

ക​ൽ​പ​റ്റ: ത​വി​ഞ്ഞാ​ല്‍ പ്ര​ദേ​ശ​ത്തെ പ​ട്ട​യ വി​ഷ​യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ ത​ന്നെ ഡി​ജി​റ്റ​ല്‍ സ​ർ​വേ ന​ട​പ​ടി ആ​രം​ഭി​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ അ​റി​യി​ച്ചു. പ​ട്ട​യ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് ജി​ല്ല​യി​ലെ പ​ട്ട​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​വ​ലോ​ക​ന യോ​ഗം ഓ​ണ്‍ലൈ​നാ​യി ചേ​ര്‍ന്ന​തി​നു ശേ​ഷ​മാ​ണ് സ​ർ​വേ ഡ​യ​റ​ക്ട​ര്‍ക്ക് മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി​യ​ത്.

ജി​ല്ല​യി​ലെ വി​വി​ധ പ​ട്ട​യ വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റ​വ​ന്യൂ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ ത​ല പ​ട്ട​യ അ​ദാ​ല​ത്തി​ല്‍ ഇ​രു​ളം മി​ച്ച​ഭൂ​മി വി​ഷ​യം ഉ​ള്‍പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ​ട്ട​യ വി​ഷ​യ​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ യോ​ഗ​ത്തി​ലു​ണ്ടാ​യി. പ​ട്ട​യ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് പ​ട്ട​യ മി​ഷ​ന്‍. ഓ​രോ ജി​ല്ല​യി​ലും മ​ന്ത്രി ത​ന്നെ പ​ങ്കെ​ടു​ത്തു​കൊ​ണ്ടു​ള്ള അ​ദാ​ല​ത്തു​ക​ള്‍ ന​ട​ന്നുവ​രുക​യാ​ണ്.

ജി​ല്ല​യി​ലെ അ​ദാ​ല​ത്തി​ല്‍ ഇ​രു​ളം മി​ച്ച​ഭൂ​മി പ്ര​ശ്നം, ഫെ​യ​ര്‍ലാ​ൻഡ് കോ​ള​നി​യി​ലെ ശേ​ഷി​ക്കു​ന്ന​വ​ര്‍ക്ക് പ​ട്ട​യം ന​ല്‍കു​ന്ന വി​ഷ​യം, മ​രി​യ​നാ​ട് എ​സ്റ്റേ​റ്റ് ഭൂ​മി പ​തി​ച്ചു ന​ല്‍കു​ന്ന വി​ഷ​യം, ഗ്രോ​മോ​ര്‍ഫു​ഡ് പ​ദ്ധ​തി പ്ര​കാ​രം അ​നു​വ​ദി​ച്ച ഭൂ​മി​യി​ലെ പ​ട്ട​യ വി​ഷ​യം, വു​ഡ് ലാ​ൻഡ് എ​സ്റ്റേ​റ്റ് ഭൂ​മി വി​ഷ​യം തു​ട​ങ്ങി വി​വി​ധ ഭൂ​പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്ത് പ​രി​ഹാ​ര​ങ്ങ​ള്‍ നി​ര്‍ദേ​ശി​ച്ചു.

ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേ​ര്‍ക്ക് പ​ട്ട​യം ല​ഭി​ക്ക​ത്ത​ക്ക വി​ധ​ത്തി​ലു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ക്കും ലാ​ൻഡ് റ​വ​ന്യൂ ക​മീ​ഷ​ന​ര്‍ക്കും റ​വ​ന്യൂ മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി. അ​ദാ​ല​ത്തി​ല്‍ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ള്‍, ലാ​ൻഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ര്‍ ഡോ. ​എ. കൗ​ശി​ക​ന്‍, ജോ​യ​ന്‍റ് ക​മീ​ഷ​ണ​ര്‍ എ. ​ഗീ​ത, ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ്, മ​റ്റു റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Tavinjal Pataya issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.