വയനാട് കലക്ടറേറ്റ് വളപ്പിലെ ചന്ദനമരം മുറിച്ചതിെൻറ കുറ്റി
കൽപറ്റ: കലക്ടറേറ്റ് വളപ്പിലെയും വരദൂർ മാരിയമ്മൻ ക്ഷേത്രത്തിനു സമീപത്തെയും ചന്ദന മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ ഒളിവിലുള്ള രണ്ടു പേർക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളിൽനിന്ന് മരങ്ങൾ വാങ്ങിയ കമ്പളക്കാട്, നാലാംമൈൽ സ്വദേശികളാണ് കേസിൽ പിടിയിലാകാനുള്ളത്.
കൽപറ്റ, കേണിച്ചിറ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇരുവരും പ്രതികളാണ്. കേസിൽ ഇതിനകം നാലുപേരാണ് അറസ്റ്റിലായത്.മരംമുറിച്ച കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലന്, കണിയാമ്പറ്റ ചിത്രമൂല മോഹനൻ, മരം കൊണ്ടുപോയ ജീപ്പ് ഡ്രൈവർ ഏച്ചോം പിലാക്കല്‍ നാഷാദ്, ഒളിവിലുള്ള പ്രതികളിൽനിന്ന് മരം വാങ്ങിയ പുതുശ്ശേരിക്കടവ് വെങ്ങാലക്കണ്ടി അഷ്റഫ് എന്നിവരാണ് പിടിയിലായത്. കമ്പളക്കാട് സ്വദേശി ഒമ്പതിനായിരം രൂപക്കാണ് മരം വാങ്ങിയത്. പിന്നാലെ നാലാംമൈൽ സ്വദേശിക്ക് വിറ്റു.
ഇദ്ദേഹമാണ് അഷ്റഫിന് മറിച്ചുവിറ്റത്. സാമ്പത്തിക പ്രയാസങ്ങളാണ് പ്രതികളെ മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.അതേസമയം, കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന അഷ്ഫറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി കൽപറ്റ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.