കൽപറ്റ: രാഹുല്‍ഗാന്ധി എം.പി മാർച്ച് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഏഴിന് രാവിലെ 11ന് തിരുവമ്പാടി മുക്കം എം.എം.ഒ എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട മൂന്നിന് വയനാട് പൊഴുതന പഞ്ചായത്തില്‍ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിർമിച്ച അച്ചൂര്‍-ചാത്തോത്ത് റോഡ് ഉദ്ഘാടനം ചെയ്യും.
വൈകീട്ട് നാലിന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയുടെ ഓഫിസ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.15ന് മീനങ്ങാടി കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റി യോഗത്തിൽ സംസാരിക്കും. എട്ടിന് രാവിലെ 11.15ന് ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചക്ക് 12.20ന് തരിയോട് ഗ്രാമപഞ്ചായത്തിനോട് അനുബന്ധിച്ച് നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നരക്ക് പുൽപള്ളി ആടിക്കൊല്ലി വിനോദ് യുവജനസമുച്ചയവും നാലരക്ക് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്യും.
ഒമ്പതിന് രാവിലെ 11ന് വയനാട് കലക്ടറേറ്റില്‍ നടക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശയില്‍ പങ്കെടുത്ത ശേഷം ജില്ലയില്‍നിന്ന് മടങ്ങും.
വൈകീട്ട് നാലിന് അരീക്കോട് സുല്ലമുസ്സലാം ആർട്സ് ആൻഡ് സയന്‍സ് കോളജിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചരയോടെ എടവണ്ണ ജാമിഅ നദ്‍വിയ്യയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമുച്ചയത്തിന് ശിലയിടുന്നതോടെ രാഹുൽ ഗാന്ധിയുടെ മൂന്ന് ദിവസം നീളുന്ന പരിപാടികള്‍ക്ക് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.