ക​ല്‍പ​റ്റ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ കു​ഞ്ഞി​ന്​ ന്യൂ​മോ​കോ​ക്ക​ല്‍ ക​ണ്‍ജു​ഗേ​റ്റ് വാ​ക്‌​സി​ൻ ന​ൽ​കു​ന്നു

കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ പി.​സി.​വി ന​ൽ​കു​ന്ന​തി​ന്​ തു​ട​ക്കം

ക​ൽ​പ​റ്റ: യൂ​നി​വേ​ഴ്‌​സ​ല്‍ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​തി​യ​താ​യി ഉ​ള്‍പ്പെ​ടു​ത്തി​യ ന്യൂ​മോ​കോ​ക്ക​ല്‍ ക​ണ്‍ജു​ഗേ​റ്റ് വാ​ക്‌​സി​നേ​ഷ​െൻറ (പി.​സി.​വി) ജി​ല്ലത​ല ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സം​ഷാ​ദ് മ​ര​ക്കാ​ർ നി​ർ​വ​ഹി​ച്ചു.ന്യൂ​മോ​കോ​ക്ക​ല്‍ രോ​ഗ​ത്തി​നെ​തി​രെ ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍ക്കാ​ണ് ന്യൂ​മോ​കോ​ക്ക​ല്‍ ക​ണ്‍ജു​ഗേ​റ്റ് വാ​ക്‌​സി​ന്‍ ന​ല്‍കു​ന്ന​ത്.ഈ ​വാ​ക്സി​െൻറ ആ​ദ്യ ഡോ​സ് എ​ടു​ക്കാ​നു​ള്ള ഉ​യ​ര്‍ന്ന പ്രാ​യ​പ​രി​ധി ഒ​രു വ​യ​സ്സാ​ണ്.

ഒ​ന്ന​ര​മാ​സ​ത്തെ ആ​ദ്യ ഡോ​സി​ന് ശേ​ഷം മൂ​ന്ന​ര മാ​സം, ഒ​മ്പ​ത്​ മാ​സം എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കു​ക. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 2000 രൂ​പ വ​രെ വി​ല​യു​ള്ള പി.​സി.​വി വാ​ക്‌​സി​ന്‍ ആ​ണ് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും പി.​എ​ച്ച്.​സി​ക​ളി​ൽ നി​ന്നും ഇ​നി മു​ത​ൽ സൗ​ജ​ന്യ​മാ​യി ന​ല്‍കു​ന്ന​ത്. ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പാ​യി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ല്‍കി​യി​ട്ടു​ണ്ട്.

ക​ല്‍പ​റ്റ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡി.​ഇ.​ഐ.​സി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വാ​ക്‌​സി​നേ​ഷ​െൻറ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​പി. മു​സ്ത​ഫ, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക, എ​ൻ.​എ​ച്ച്.​എം ഡി.​പി.​എം ഡോ. ​സ​മീ​ഹ സൈ​ത​ല​വി, ക​ൽ​പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​കു​മാ​ർ മു​കു​ന്ദ​ൻ, ആ​ർ.​സി.​എ​ച്ച് ഓ​ഫി​സ​ർ ഇ​ൻ​ചാ​ർ​ജ് ഡോ. ​പി. ദി​നീ​ഷ്, ജി​ല്ല മാ​സ് മീ​ഡി​യ ഓ​ഫി​സ​ർ ഹം​സ ഇ​സ്മാ​ലി, എം.​സി.​എ​ച്ച് ഓ​ഫി​സ​ർ ഇ​ൻ​ചാ​ർ​ജ് പി. ​ജോ​ളി ജെ​യിം​സ്, എ​ൻ.​എ​ച്ച്.​എം ജൂ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ൻ​റ്​ കെ.​എ​സ്. നി​ജി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.



Tags:    
News Summary - PCV inaguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.