വാരാമ്പറ്റ ഹൈസ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം ഒ.ആര്. കേളു എം.എല്‍.എ അനാച്ഛാദനം ചെയ്യുന്നു
കൽപറ്റ: പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർഥികള്‍ വര്‍ഷംതോറും കൂടുതലായെത്തുകയാണെന്നും ഓരോ പൊതുവിദ്യാലയവും നവ കേരള നിർമിതിയുടെ അടിസ്ഥാനമാവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വഴിവിളക്കായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ ഒമ്പത് വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ ജി.എച്ച്.എസ് പേര്യ, ജി.എച്ച്.എസ് തൃശ്ശിലേരി, ജി.എച്ച്.എസ് വാരാമ്പറ്റ, ജി.വി.എച്ച്.എസ്.എസ് വാകേരി, ജി.എച്ച്.എസ് പെരിക്കല്ലൂര്‍, ജി.യു.പി.എസ് കണിയാമ്പറ്റ, ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മല, ജി.എല്‍.പി.എസ് പൂമല, ജി.യു.പി.എസ് കാരച്ചാല്‍ എന്നീ വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. ഒരു കോടി രൂപ ചെലവില്‍ നിർമിച്ച ആറാട്ടുത്തറ ജി.എച്ച്.എസ്.സ്കൂളിന്റെ ചുറ്റുമതിലും ഉദ്ഘാടനം ചെയ്തു.
മാനന്തവാടി നിയോജക മണ്ഡലത്തിലെ പേര്യ ഗവ. സ്കൂളില്‍ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലകം ഒ.ആര്. കേളു എം.എല്‍.എ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി അധ്യക്ഷത വഹിച്ചു. വാരാമ്പറ്റ ജി.എച്ച്.എസില്‍ ഒ.ആര്. കേളു എം.എല്‍.എ ഫലകം അനാച്ഛാദനം ചെയ്തു.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. തൃശ്ശിലേരിയില്‍ നിർമിച്ച ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി അനാച്ഛാദനം ചെയ്തു.
കല്പറ്റ നിയോജക മണ്ഡലത്തിലെ കണിയാമ്പറ്റ ജി.യു.പിസ്കൂളില്‍ കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന് ശിലാഫലകം അനാച്ഛാദനം ചെയ്തു. വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്കൂളില്‍ മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ശിലാഫലകം അനാച്ഛാദനം ചെയ്തു. പൂമല ജി.എല്‍.പി.എസില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്മാന് ടി.കെ. രമേശ് ഫലകം അനാച്ഛാദനം ചെയ്തു.
വാകേരി ജി.വി.എച്ച്.എസ് എസ് സ്കൂളില്‍ ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്പേഴ്സൻ ഉഷാ തമ്പി ഫലകം അനാച്ഛാദനം ചെയ്തു. കാരച്ചാല്‍ ജി.യു.പി.എസില്‍ അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് ഫലകം അനാച്ഛാദനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.