തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച മഹിള പ്രധാന്‍ ഏജന്റിനുള്ള സംസ്ഥാന പുരസ്കാരം മാനന്തവാടി പോസ്റ്റല്‍ ഇൻസ്പെക്ടർ സി.ടി. വിഷ്ണു അവാര്‍ഡ് ജേതാവ് എ.വി. സെറീനക്ക് കൈമാറുന്നു
കൽപറ്റ: തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച മഹിള പ്രധാന്‍ ഏജന്റിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം സ്വദേശിനിയായ എ.വി. സെറീന അര്‍ഹയായി. കേരള പോസ്റ്റല്‍ സര്‍ക്കിളിന് കീഴില്‍ മഹാമാരി കാലത്ത് 11 മാസത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അക്കൗണ്ട് തുടങ്ങിയതും പണം നിക്ഷേപിച്ചതുമാണ് അവാര്‍ഡ് നേട്ടത്തിലെത്തിച്ചത്. മികച്ച പ്രവര്‍ത്തനത്തിന് മൂന്ന് തവണ ജില്ലതല മഹിള പ്രധാന്‍ ഏജന്റിനുള്ള അവാര്‍ഡ് നേരത്തെ നേടിയിട്ടുണ്ട്. ഇതാദ്യമാണ് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്.
വെള്ളമുണ്ട പോസ്റ്റല്‍ സെക്ഷന് കീഴിലാണ് സെറീന 23 വര്‍ഷമായി ജോലി ചെയ്യുന്നത്. കോവിഡ് കാലത്തും പുതുതായി 269 അക്കൗണ്ടുകള്‍ തുടങ്ങാനും ഏറ്റവും കൂടുതല്‍ തുക ശേഖരിച്ച് പോസ്റ്റ് ഓഫിസില്‍ നിക്ഷേപിക്കാനും സെറീനക്ക് സാധിച്ചു. കേരള പോസ്റ്റല്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഷെഹുലി ബര്‍മന്‍ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. നോര്‍ത്തേണ്‍ റീജനല്‍ പോസ്റ്റ്മാസ്റ്റര്‍ ടി. നിർമല ദേവി, പോസ്റ്റല്‍ സർവിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡയറക്ടര്‍ സി.ആര്‍. രാമകൃഷ്ണന്‍, നോര്‍ത്തേണ്‍ റീജനല്‍ പോസ്റ്റല്‍ ഡയറക്ടര്‍ മനോജ്കുമാര്‍ എന്നിവർ സംസാരിച്ചു.
സെറീനക്ക് മാനന്തവാടി പോസ്റ്റല്‍ ഇൻസ്പെക്ടർ സി.ടി. വിഷ്ണു അവാര്‍ഡ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.