കേ​ര​ള അ​ണ്ട​ർ 19 വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​ജെ. ജോ​ഷി​ത, ശ്രേ​യ റോ​യ്, എം.​പി. അ​ലീ​ന, അ​ലീ​ന ഷി​ബു, നി​ത്യ ലൂ​ര്‍ദ് എ​ന്നി​വ​ർ

കേ​ര​ള അ​ണ്ട​ർ 19 വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന് ക​രു​ത്ത് വ​യ​നാ​ട​ൻ യു​വ​ത്വം

ക​ൽ​പ​റ്റ: കേ​ര​ള അ​ണ്ട​ര്‍19 വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന് ക​രു​ത്താ​യി വ​യ​നാ​ട​ൻ യു​വ​ത്വം. ജി​ല്ല​യി​ല്‍നി​ന്ന് അ​ഞ്ചു താ​ര​ങ്ങ​ളാ​ണ് ഈ​മാ​സം 28ന് ​ശേ​ഷം വി​ശാ​ഖ​പ​ട്ട​ണ​ത്ത്് ആ​രം​ഭി​ക്കു​ന്ന അ​ന്ത​ര്‍സം​സ്ഥാ​ന അ​ണ്ട​ര്‍19 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെൻറി​ലേ​ക്കു​ള്ള കേ​ര​ള ടീ​മി​ല്‍ ഇ​ടം നേ​ടി​യ​ത്. ക​ല്‍പ​റ്റ എ​മി​ലി​യി​ലെ വി.​ജെ. ജോ​ഷി​ത, പ​ന​മ​ര​ത്തെ ശ്രേ​യ റോ​യ്, മാ​ന​ന്ത​വാ​ടി എ​ള്ളു​മ​ന്ത​ത്തെ എം.​പി. അ​ലീ​ന, അ​ലീ​ന ഷി​ബു, പി​ലാ​ക്കാ​വി​ലെ നി​ത്യ ലൂ​ര്‍ദ് എ​ന്നി​വ​രാ​ണ് ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍.

കേ​ര​ള​ത്തി​ന് ച​രി​ത്ര​ത്തി​ലെ ആ​ദ്യ ചാ​മ്പ്യ​ന്‍ഷി​പ്​ നേ​ടി​ക്കൊ​ടു​ത്ത ക്യാ​പ്റ്റ​ന്‍ സ​ജ്ന സ​ജീ​വ​ന്‍, ഇ​ന്ത്യ എ ​ടീ​മി​ല​ട​ക്കം മി​ന്നും പ്ര​ക​ട​നം കാ​ഴ്‌​ച​വെ​ച്ച് മു​ന്നേ​റു​ന്ന കാ​ഴ്ച പ​രി​മി​ത​രു​ടെ കേ​ര​ള ക്രി​ക്ക​റ്റ് ടീം ​ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍ കൂ​ടി​യാ​യ മി​ന്നു​മ​ണി, ച​ല​ഞ്ച​ര്‍ ട്രോ​ഫി​യി​ല​ട​ക്കം ജ​ഴ്‌​സി​യ​ണി​ഞ്ഞ ഐ.​വി. ദൃ​ശ്യ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ള്‍ക്ക് പി​ന്നാ​ലെ​യാ​ണ് സ്ഥി​ര​ത​യാ​ര്‍ന്ന പ്ര​ക​ട​ന​ത്തിെൻറ മി​ക​വി​ല്‍ വ​യ​നാ​ട​ന്‍ ചു​ര​മി​റ​ങ്ങി അ​ഞ്ചു പെ​ണ്‍കു​ട്ടി​ക​ള്‍ കൂ​ടി കേ​ര​ള ടീ​മിെൻറ ജ​ഴ്‌​സി​യ​ണി​യു​ന്ന​ത്. അ​ണ്ട​ര്‍16 കേ​ര​ള ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളാ​ണ് അ​ഞ്ചു​പേ​ര്‍ക്കും അ​ണ്ട​ര്‍19 ടീ​മി​ലേ​ക്കു​ള്ള വ​ഴി തെ​ളി​ച്ച​ത്.

കെ.​സി.​എ​യു​ടെ കൃ​ഷ്ണ​ഗി​രി ക്രി​ക്ക​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ലെ ഗേ​ള്‍സ് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​രെ​ല്ലാം. ഇ​വ​രെ കൂ​ടാ​തെ വ​യ​നാ​ട് അ​ക്കാ​ദ​മി​ല്‍ നി​ന്നു​ള്ള അ​ഞ്ചു താ​ര​ങ്ങ​ള്‍ കൂ​ടി അ​ണ്ട​ര്‍-19 ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കെ.​സി.​എ പ​രി​ശീ​ല​ക​രാ​യ ജ​സ്​​റ്റി​ന്‍ ഫെ​ര്‍ണാ​ണ്ട​സ്, ദീ​പ്തി എ​ന്നി​വ​രു​ടെ കീ​ഴി​ലാ​ണ് ഇ​വ​രു​ടെ പ​രി​ശീ​ല​നം.



Tags:    
News Summary - Kerala Under-19: Strength Youth for Women's Cricket Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.