കെ.ഒ. അഹ്മദ്കുട്ടി ബാഖവി (പ്രസി.), എസ്. ശറഫുദ്ദീൻ
(ജന. സെക്ര.)
കൽപറ്റ: കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ല പ്രസിഡന്റായി കെ.ഒ. അഹ്മദ്കുട്ടി ബാഖവിയെയും ജനറൽ സെക്രട്ടറിയായി എസ്. ശറഫുദ്ദീനെയും ഫിനാൻസ് സെക്രട്ടറിയായി വി.എസ്.കെ. തങ്ങളെയും തെരഞ്ഞെടുത്തു. കൽപറ്റയിൽ നടന്ന വാർഷിക കൗൺസിൽ സമസ്ത കേന്ദ്ര മുശാവറ അംഗം പി. ഹസൻ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീസ് കക്കാട് പുനഃസംഘടനക്ക് നേതൃത്വം നൽകി.
സുലൈമാൻ കരിവെള്ളൂർ, ബശീർ സഅദി, സഅദ് ഖുതുബി, ഹാരിസ് ഇർഫാനി എന്നിവർ സംസാരിച്ചു. മറ്റ് ഭാരവാഹികൾ: മുത്തുക്കോയ തങ്ങൾ, കെ.എ. സലാം ഫൈസി, കെ.കെ. മുഹമ്മദലി ഫൈസി, എം. അബ്ദുൽമജീദ് (വൈസ് പ്രസി.), പി.സി. അബുശ്ശദ്ദാദ്, കെ.എസ്. മുഹമ്മദ് സഖാഫി, സി.എച്ച്. നാസർ, ഇ.പി. അബ്ദുല്ല സഖാഫി, ആലാൻ അന്ത്രുഹാജി, എസ്. അബ്ദുല്ല (സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.