കൽപറ്റ നഗരസഭയുടെ പുതിയ കെട്ടിടം
കൽപറ്റ: ഏറെ കാത്തിരിപ്പിനൊടുവിൽ കൽപറ്റ നഗരസഭാ കെട്ടിടത്തിന് ഇനി പുതിയ മുഖം. 2023-24, 2024-25 വർഷത്തിൽ നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് 80 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം പണി പൂർത്തീകരിച്ചിരിക്കുന്നത്. 2500 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടം നഗരസഭയുടെ മുഖച്ഛായ തന്നെ മാറുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്.
പുതിയ കെട്ടിടത്തിന്റെ ഭാഗമായി ഓഫിസിന്റെ മതിലും കവാടവും നവീകരിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് കാലം ഇടുങ്ങിയ കെട്ടിടത്തിൽ പ്രവർത്തിച്ച നഗരസഭ കെട്ടിടത്തിലെ പല ഓഫിസുകളും ഇനി പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുക. എൻജിനീയറിങ് വിഭാഗത്തിന് പ്രത്യേക സൗകര്യവും ഇവിടെയുണ്ടാകും. നഗരസഭ സെക്രട്ടറിക്ക് അത്യാധുനിക രീതിയിലുള്ള മുറിയും പുതിയ കെട്ടിടത്തിലുണ്ടാകും.
മറ്റുള്ള സൗകര്യങ്ങൾ നിലവിലെ പ്രധാന ഓഫിസ് ബ്ലോക്കിൽ തന്നെ തുടരും. ഇവിടെനിന്ന് പുതിയ കെട്ടിടത്തിലേക്കെത്തുന്നതിനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. പുതിയ നഗരസഭ കെട്ടിടം വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് പ്രിയങ്ക ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.