ജില്ല പഞ്ചായത്ത് നടത്തുന്ന പഞ്ചവത്സര പദ്ധതിയുടെ ആദ്യഘട്ട അവലോകന യോഗം പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: അടുത്ത അഞ്ചു വര്‍ഷം ജില്ലയില്‍ നടപ്പാക്കേണ്ട വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനമനസ്സറിയാൻ ജില്ല പഞ്ചായത്ത് നടത്തുന്ന പഞ്ചവത്സര പദ്ധതിയുടെ ആദ്യഘട്ട അവലോകന യോഗം സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ നടന്നു.
വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ച് നടത്തിയ യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളില്‍ കായിക പരിശീലനം, വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്, എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാർഥികളുടെ പഠനരീതികള്‍, സ്കോളര്‍ഷിപ്, ഭൗതികസാഹചര്യം മെച്ചപ്പെടുത്തൽ, പ്രീപ്രൈമറി പഠനരീതി, വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് വിലയിരുത്തല്‍ നടത്തി.
വിവിധ മേഖലകളിലെ വികസനം, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ചും അവലോകന യോഗം സംഘടിപ്പിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഉഷ തമ്പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മെംബര്‍ മീനാക്ഷി രാമന്, പി.സി. മജീദ്, കെ. പ്രസന്ന, കെ.സി. രജിത, എന്‍.പി. ഹരികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.