കൽപറ്റ: സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളില്‍ കാന്‍സര്‍ കെയര്‍ പരിശോധന നടത്തുന്നു. കാന്‍സര്‍ കെയര്‍ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലതല കാന്‍സര്‍ സ്ക്രീനിങ് കാമ്പയിന് ഇന്റര്‍ സെക്ടര്‍ യോഗത്തില്‍ ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മുതല്‍ മാര്‍ച്ച് ഏട്ട് വരെയാണ് പരിശോധന നടക്കുക.
രോഗം വൈകി കണ്ടെത്തുന്നതിലെ ആശങ്ക പരിഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം എന്നിവയില്‍ അവബോധം നല്കല്, സ്വമേധയാ ഉള്ള പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി പരിശോധനക്ക് വിധേയമാകാന്‍ അനുകൂല സാഹചര്യം വളര്‍ത്തിയെടുക്കുകയാണ് കാമ്പയിനിലൂടെ. സാമൂഹികവും സാമ്പത്തികവുമായി ദുര്‍ബലമായവര്‍ക്ക് സ്ക്രീനിങ്, ചികിത്സ എന്നിവക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കും.
ജില്ലയിലെ 30-65 ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളെയും സ്ക്രീനിങ്ങിന് വിധേയമാക്കും. ജില്ലയിലെ പ്രാഥമിക-കുടുംബാരോഗ്യങ്ങള്, പ്രൈവറ്റ് ക്ലിനിക്കുകള്‍ മുഖേന സ്തനാര്‍ബുദ നിര്‍ണയത്തിന് ക്ലിനിക്കല്‍ പരിശോധനയും ഗര്‍ഭാശയ കാന്‍സര്‍ നിര്‍ണയത്തിന് പാപ്പ്സ്മിയര്‍ പരിശോധനയും നടത്തും.
യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ്, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം ഓഫിസര്‍ സമീറ സെയ്തലവി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.