കൽപറ്റ: വ്യാപാര മേഖലയെ സാരമായി ബാധിക്കുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജൂലൈ 27ന് വയനാട് കലക്ടറേറ്റിലേക്ക് ജില്ലയിലെ വ്യാപാരികൾ മാർച്ചും ധർണയും നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി അറിയിച്ചു.
ബദൽ സംവിധാനം ഒരുക്കാതെയുള്ള പ്ലാസ്റ്റിക് നിരോധനം പിൻവലിക്കുക, നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ അഞ്ചു ശതമാനം ജി.എസ്.ടി പിൻവലിക്കുക, ജി.എസ്.ടിയിൽ അടിക്കടിയുണ്ടാവുന്ന മാറ്റങ്ങൾ അവസാനിപ്പിക്കുക, അമിതമായി വർധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള മാർച്ചിൽ ജില്ലയിലെ മുഴുവൻ വ്യാപാരികളും പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 27ന് രാവിലെ 10.30ന് കൽപറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും മാർച്ച് ആരംഭിക്കും.
നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി പിൻവലിക്കണമെന്നും ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് കെ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ഒ.വി. വർഗീസ്, ഇ. ഹൈദ്രു, കെ. കുഞ്ഞിരായിൻ ഹാജി, കെ. ഉസ്മാൻ , കെ.ടി. ഇസ്മായിൽ, നൗഷാദ് കരിമ്പനക്കൽ, ഡോ. മാത്യൂ തോമസ്, മത്തായി ആതിര, കമ്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, ജോജിൻ ടി. ജോയി, സി.വി. വർഗീസ്, സി. രവീന്ദ്രൻ, കെ.കെ. അമ്മദ്ഹാജി, പി.വൈ. മത്തായി, അഷ്റഫ് കൊട്ടാരം, അഷ്റഫ് ലാൻഡ്മാർക്ക്, ഷിബി നെല്ലിച്ചുവട്ടിൽ, ശ്രീജ ശിവദാസ്, ഇ.ടി. ബാബു, കെ. സുരേന്ദ്രൻ, ടി. സി. വർഗീസ്, പി.എം. സുധാകരൻ, എം.വി. പ്രിമേഷ്, നിസാർ ദിൽവേ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.