കൽപ്പറ്റയിലെ ഹോട്ടലിൽ ഭക്ഷ്യവിഷബാധ; 22 പേർ ആശുപത്രിയിൽ

കൽപ്പറ്റ: വയനാട് കൽപ്പറ്റയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 22 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. വയനാട് ഫയർസ്റ്റേഷനു സമീപത്തെ മുസല്ല ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇതിൽ 15 പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. ഏഴു പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരും. സംഭവത്തിനു പിന്നാലെ ഹോട്ടൽ നഗരസഭ അധികൃതർ അടപ്പിച്ചു. പരിശോധനയിൽ ഹോട്ടലിൽ വൃത്തിഹീനമായി സൂക്ഷിച്ച ഇറച്ചിയുൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ പിടികൂടി.

ഇന്നലെ രാത്രി ഒമ്പതിമണിക്കാണ് 22 പേരും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഭക്ഷ്യസുരക്ഷ വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവുമാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - Food poisoning in a hotel in Kalpetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.