representational image

പട്ടികജാതി വിദ്യാർഥികള്‍ക്ക് ലാപ്‌ടോപിന് ധനസഹായം

കൽപറ്റ: അംഗീകൃത കോളജുകളില്‍ ബി.ടെക്, എം.സി.എ, എം.ബി.ബി.എസ്, എം.ബി.എ, ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്), എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്), പോളിടെക്‌നിക് (കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ എൻജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍), ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആൻഡ് എ.എച്ച്, എം.എസ്.സി (ഇലക്ട്രാണിക്‌സ്), ബി.ആര്‍ക് എംഫില്‍/പിഎച്ച്.ഡി കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങുവാന്‍ അപേക്ഷ ക്ഷണിച്ചു.

ഒരു വിദ്യാർഥിക്ക് പരമാവധി 25,000 രൂപ അനുവദിക്കും. നവംബര്‍ 10നകം ജില്ല പട്ടികജാതി വികസന ഓഫിസില്‍ അപേക്ഷ സമർപ്പിക്കണം. ഫോണ്‍: 04936 203824.

Tags:    
News Summary - Financial assistance for laptops for scheduled caste students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.