ജില്ലയിലെ മികച്ച തൊഴിലുറപ്പ് മേറ്റുമാരായി തിരഞ്ഞെടുക്കപ്പെട്ടവർ ജനപ്രതിനിധികൾക്കൊപ്പം
കൽപറ്റ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി അന്താരാഷ്ട്ര വനിത ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ മികച്ച എട്ട് മേറ്റുമാരെ ആദരിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസൈനാർ അധ്യക്ഷത വഹിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു.
കാർത്യായിനി (കണിയാമ്പറ്റ പഞ്ചായത്ത്), ബിന്ദു ബിനു (മുള്ളൻകൊല്ലി പഞ്ചായത്ത്), സക്കീന മുഹമ്മദ് (അമ്പലവയൽ), സുനിത രവീന്ദ്രൻ (നെന്മേനി), വിജി ഷാജു (എടവക), ത്രേസ്യാമ്മ (വെള്ളമുണ്ട), ലീന അജിത്ത് (പടിഞ്ഞാറത്തറ), പി.കെ. സുമ (വേങ്ങപ്പള്ളി പഞ്ചായത്ത്) എന്നിവരെയാണ് ആദരിച്ചത്. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ അനസ് റോസ്ന സ്റ്റെഫി, നസീമ മാങ്ങാടൻ, ഇ.കെ. രേണുക, കമല രാമൻ, പി.കെ. വിജയൻ എന്നിവർ സംസാരിച്ചു. ജോയന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍ സി.പി. ജോസഫ് സ്വാഗതവും കൽപറ്റ ബ്ലോക്ക് പോഗ്രാം ഓഫിസർ ജോർജ് ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.