വ​യ​നാ​ട്ടി​ല്‍ കൊഴിഞ്ഞുപോയത് ആയിരക്കണക്കിന് കുട്ടികൾ, മൂന്ന് വിദ്യാഭ്യാസ ഓഫിസർമാർ

ക​ൽ​പ​റ്റ: ജി​ല്ല​യി​ൽ ഡി​സം​ബ​റി​ൽ സ്‌​കൂ​ളി​ലെ​ത്താ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം പ​തി​നാ​യി​ര​ത്തി​ലേ​റെ​യെ​ന്ന്​ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ന​വം​ബ​റി​ൽ 9545 കു​ട്ടി​ക​ൾ സ്‌​കൂ​ളി​ലെ​ത്താ​തി​രു​ന്നി​ട്ടും​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഇ​ട​പെ​ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ കൊ​ഴി​​ഞ്ഞു​പോ​കു​ന്ന​വ​രു​ടെ എ​ണ്ണം ആ​ശ​ങ്ക​ജ​ന​ക​മാം​വി​ധം വ​ർ​ധി​ച്ച​ത്. കൊ​ഴി​ഞ്ഞു​​പോ​ക്ക്​ ത​ട​യാ​ൻ എ​സ്.​എ​സ്.​കെ​യും ഡ​യ​റ്റും സ​മ​യ​ബ​ന്ധി​ത​മാ​യ പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ ഏ​കോ​പ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ ന​ട​പ്പി​ല്‍ വ​രു​ത്താ​നാ​വാ​തെ പ​രാ​ജ​യ​പ്പെ​ടു​ന്ന പ​തി​വ്​ തു​ട​രു​ക​യാ​ണ്. ജി​ല്ല​യി​ലെ മൊ​ത്തം കു​ട്ടി​ക​ളു​ടെ പ​ത്ത് ശ​ത​മാ​നം പേ​ര്‍ സ്‌​കൂ​ളി​ലെ​ത്താ​താ​യി​ട്ടും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് നേ​തൃ​ത്വം കൊ​ടു​ക്കാ​നാ​യി വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍മാ​രെ നി​യ​മി​ക്കാ​നോ കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നോ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നാ​യി​ട്ടി​ല്ല. ജ​ന​സം​ഖ്യ ഏ​റ്റ​വും കു​റ​വാ​യി​ട്ടും ക​ണ​ക്ക​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ വ​രാ​ത്ത ജി​ല്ല​യാ​യി വ​യ​നാ​ട്.

ജി​ല്ല​യി​ല്‍ ഒ​ന്നു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ലാ​യി 1,14,158 കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ തു​റ​ന്ന് ര​ണ്ട് മാ​സം ക​ഴി​ഞ്ഞി​ട്ടും 10 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ ക്ലാ​സു​ക​ളി​​ലെ​ത്തി​യി​ട്ടി​ല്ലെ​ന്ന​തി​ന്​ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഹാ​രം കാ​ണേ​ണ്ട അ​വ​സ്ഥ​യി​ലും നാ​ഥ​നി​ല്ലാ​തെ ന​ട്ടം​തി​രി​യു​ക​യാ​ണ്​ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. കു​ട്ടി​ക​ൾ​ക്കൊ​പ്പം ജി​ല്ല​യി​ലെ ഉ​ന്ന​ത മേ​ധാ​വി​ക​ളും 'കൊ​ഴി​ഞ്ഞു​പോ​വു​ന്ന' അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് മേ​ല്‍നോ​ട്ട​വും ഏ​കോ​പ​ന​വും ന​ട​ത്തേ​ണ്ട ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ (ഡി.​ഡി.​ഇ), ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ (ഡി.​ഇ.​ഒ), അ​സി​സ്റ്റ​ന്‍റ്​ പ്രോ​വി​ഡ​ന്‍റ്​ ഫ​ണ്ട് ഓ​ഫി​സ​ർ (എ.​പി.​എ​ഫ്.​ഒ) തു​ട​ങ്ങി വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ലെ മൂ​ന്ന്​ സു​പ്ര​ധാ​ന ക​സേ​ര​ക​ളി​ല്‍ നി​ല​വി​ൽ ആ​ളി​ല്ല. ഇ​വ​രു​ടെ അ​ഭാ​വം​ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​വു​ന്നു​മി​ല്ല.

ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി​യി​ല്‍ ഉ​ള്‍പ്പെ​ടെ കു​ട്ടി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ഭീ​ഷ​ണി ജി​ല്ല​യി​ല്‍ സ​ജീ​വ​മാ​ണ്.

ഒ​ന്നു​മു​ത​ല്‍ പ​ന്ത്ര​ണ്ട് വ​രെ ക്ലാ​സു​ക​ളി​ലാ​യി ന​വം​ബ​റി​ൽ സ്‌​കൂ​ളി​ല്‍ വ​രാ​തി​രു​ന്ന​ത് 9545 കു​ട്ടി​ക​ളാ​ണ്. 4965 കു​ട്ടി​ക​ള്‍ എ​ല്‍.​പി വി​ഭാ​ഗ​ത്തി​ലും 2503 കു​ട്ടി​ക​ള്‍ യു.​പി വി​ഭാ​ഗ​ത്തി​ലും. ഹൈ​സ്‌​കൂ​ൾ ക്ലാ​സു​ക​ളി​ൽ 1549 കു​ട്ടി​ക​ളും ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി​യി​ൽ 528 കു​ട്ടി​ക​ളും ഹാ​ജ​രാ​യി​ട്ടി​ല്ല. സ്‌​കൂ​ള്‍ ര​ജി​സ്റ്റ​റി​ലും മ​റ്റു രേ​ഖ​ക​ളി​ലും കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ലും ക്ലാ​സി​ല്‍ ഇ​തു​വ​രെ ഹാ​ജ​രാ​യി​ട്ടി​ല്ല.

ഹാ​ജ​രാ​വാ​തി​രി​ക്കു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ഗോ​ത്ര​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. 7450 ഗോ​ത്ര​വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്‌​കൂ​ളി​ലെ​ത്താ​തെ മാ​റി​നി​ല്‍ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് പു​റ​മെ പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പും സം​വി​ധാ​ന​വും നി​ല​വി​ലു​ണ്ടാ​യി​ട്ടും ഗോ​ത്ര​വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​നോ സ്‌​കൂ​ളി​ലെ​ത്തി​ക്കാ​നോ ആ​യി​ട്ടി​ല്ല.

ന​വം​ബ​ര്‍ ഒ​ന്നി​ന് സ്‌​കൂ​ള്‍ തു​റ​ന്ന​ത് മു​ത​ല്‍ കു​ട്ടി​ക​ളു​ടെ ഹാ​ജ​ര്‍ വി​വ​രം ഓ​രോ ദി​വ​സ​വും ജി​ല്ല-​ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍മാ​രെ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ​മാ​രും ഹെ​ഡ്മാ​സ്റ്റ​ര്‍മാ​രും അ​റി​യി​ക്കാ​റു​ണ്ട്.

ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍മാ​രെ​യും അ​റി​യി​ക്കും. ഹാ​ജ​രാ​യ​വ​ര്‍, രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍, ക്വാ​റ​​ന്‍റീ​നി​ലു​ള്ള​വ​ര്‍, തീ​രെ വ​രാ​തി​രി​ക്കു​ന്ന​വ​ര്‍, പ​തി​വാ​യി വ​രാ​തി​രി​ക്കു​ന്ന​വ​ര്‍, ഇ​ട​ക്കി​ട​ക്ക് ഹാ​ജ​രാ​വു​ന്ന​വ​ര്‍ തു​ട​ങ്ങി വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ടാ​ണ് ഓ​ണ്‍ലൈ​നാ​യും അ​ല്ലാ​തെ​യും മേ​ല​ധി​കാ​രി​ക​ളെ ദി​വ​സേ​ന അ​റി​യി​ക്കു​ന്ന​ത്. എ​ല്‍.​എ​സ്.​എ​സ്, യു.​എ​സ്.​എ​സ്, എ​സ്.​എ​സ്.​എ​ല്‍.​സി, ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി പൊ​തു​പ​രീ​ക്ഷ​ക​ളി​ലും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​ര സ​ർ​വേ​യി​ലും സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും പി​ന്നി​ലു​ള്ള ജി​ല്ല​യി​ലാ​ണ്​ വി​ദ്യാ​ഭ്യാ​സ​രം​ഗം കു​ത്ത​ഴി​ഞ്ഞ മ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - drop out childrens numbers increasing in wayanadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.