അ​ബ്ദു​ൽ സ​മ​ദ് ഫ​ര്‍സാ​ന

ഫ​ര്‍സാ​ന​യു​ടെ മ​ര​ണം; ര​ണ്ട​ര വ​ർ​ഷ​ത്തി​ന് ശേ​ഷം ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ക​​ൽ​​പ​​റ്റ: റി​​പ്പ​​ണ്‍ സ്വ​​ദേ​​ശി​​നി ഫ​​ര്‍സാ​​ന​​യു​​ടെ മ​​ര​​ണ​​ത്തി​​ല്‍ ഭ​​ര്‍ത്താ​​വ് മേ​​പ്പാ​​ടി ചൂ​​ര​​ല്‍മ​​ല​​യി​​ല്‍ പൂ​​ക്കാ​​ട്ടി​​ല്‍ ഹൗ​​സി​​ല്‍ അ​​ബ്ദു​​ൽ സ​​മ​​ദി​​നെ ര​​ണ്ട​​ര വ​​ര്‍ഷ​​ത്തി​​ന് ശേ​​ഷം ത​​മി​​ഴ്‌​​നാ​​ട് പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

മ​​ക​​ളു​​ടെ മ​​ര​​ണം കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്ന ഫ​​ര്‍സാ​​ന​​യു​​ടെ പി​​താ​​വി​​ന്റെ പ​​രാ​​തി​​യി​​ലാ​​ണ് അ​​റ​​സ്റ്റ്. 2020 ജൂ​​ണ്‍ 18നാ​​ണ് മേ​​പ്പാ​​ടി റി​​പ്പ​​ണി​​ലെ പോ​​ത്ത്കാ​​ട​​ന്‍ അ​​ബ്ദു​​ല്ല​​യു​​ടെ​​യും ഖ​​മ​​റു​​ന്നി​​സ​​യു​​ടെ​​യും മ​​ക​​ള്‍ ഫ​​ര്‍സാ​​ന (21) യെ ​​ത​​മി​​ഴ്‌​​നാ​​ട് ഗൂ​​ഡ​​ല്ലൂ​​ര്‍ ര​​ണ്ടാം മൈ​​ലി​​ലെ വാ​​ട​​ക വീ​​ട്ടി​​ലെ കി​​ട​​പ്പു​​മു​​റി​​യി​​ല്‍ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്.

ഗൂ​​ഡ​​ല്ലൂ​​ര്‍ ഡി.​​എ​​സ്.​​പി പി.​​കെ. മ​​ഹേ​​ഷ്‌​​കു​​മാ​​റി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള എ​​ട്ടം​​ഗ പൊ​​ലീ​​സ് സം​​ഘം ചൂ​​ര​​ല്‍മ​​ല​​യി​​ലെ വീ​​ട്ടി​​ല്‍ നി​​ന്ന് ഞാ​​യ​​റാ​​ഴ്ച വൈ​​കീ​​ട്ട് അ​​ഞ്ചു​​മ​​ണി​​യോ​​ടെ​​യാ​​ണ് അ​​ബ്ദു​​ൽ സ​​മ​​ദി​​നെ പി​​ടി​​കൂ​​ടി​​യ​​ത്. ഗൂ​​ഡ​​ല്ലൂ​​ര്‍ മു​​ന്‍സി​​ഫ് മ​​ജി​​സ്‌​​ട്രേ​​റ്റി​​ന് മു​​ന്നി​​ല്‍ ഹാ​​ജ​​റാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു. കൂ​​ടു​​ത​​ല്‍ ചോ​​ദ്യം ചെ​​യ്യു​​ന്ന​​തി​​നാ​​യി ക​​സ്റ്റ​​ഡി​​യി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ഫ​​ര്‍സാ​​ന​​യു​​ടെ മ​​ര​​ണ​​ത്തി​​ല്‍ അ​​സ്വാ​​ഭാ​​വി​​ക​​ത​​യു​​ണ്ടെ​​ന്നാ​​രോ​​പി​​ച്ച് പി​​താ​​വ് ഗു​​ഡ​​ല്ലൂ​​ര്‍ മു​​ന്‍സി​​ഫ് മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യി​​ല്‍ പ​​രാ​​തി ന​​ല്‍കി​​യി​​രു​​ന്നു. തു​​ട​​ര്‍ന്ന് കോ​​ട​​തി നി​​ർ​​ദേ​​ശ പ്ര​​കാ​​രം ഗൂ​​ഡ​​ല്ലൂ​​ര്‍ ഡി.​​എ​​സ്.​​പി മ​​ഹേ​​ഷി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പ്ര​​ത്യേ​​ക സം​​ഘ​​മാ​​ണ് കേ​​സ​​ന്വേ​​ഷ​​ണം പു​​ന​​രാ​​രം​​ഭി​​ച്ച​​ത്.

2017 ആ​​ഗ​​സ്റ്റ് 15നാ​​യി​​രു​​ന്നു അ​​ബ്ദു​​ൽ സ​​മ​​ദും ഫ​​ര്‍സാ​​ന​​യും വി​​വാ​​ഹി​​ത​​രാ​​യ​​ത്. ഇ​​രു​​വ​​രും കോ​​വി​​ഡ് കാ​​ല​​ത്ത് ത​​ന്റെ വീ​​ട്ടി​​ലാ​​ണ് താ​​മ​​സി​​ച്ചി​​രു​​ന്ന​​തെ​​ന്നും മ​​രു​​മ​​ക​​ന്റെ ആ​​വ​​ശ്യാ​​ർ​​ഥം 2019ല്‍ ​​സ്ത്രീ​​ധ​​ന​​മാ​​യി ഗൂ​​ഡ​​ല്ലൂ​​ര്‍ ടൗ​​ണി​​ലെ റീ​​ഗ​​ല്‍ കോം​​പ്ല​​ക്‌​​സി​​ല്‍ ഐ​​ട്യൂ​​ണ്‍ എ​​ന്ന പേ​​രി​​ല്‍ മൊ​​ബൈ​​ല്‍ ക​​ട തു​​ട​​ങ്ങി​​ക്കൊ​​ടു​​ത്ത​​താ​​യും അ​​ബ്ദു​​ല്ല പ​​രാ​​തി​​യി​​ല്‍ പ​​റ​​ഞ്ഞി​​രു​​ന്നു.

മ​​ക​​ള്‍ ഗ​​ര്‍ഭി​​ണി​​യാ​​യ സ​​മ​​യ​​ത്താ​​യി​​രു​​ന്നു ഇ​​ത്. കോ​​വി​​ഡ് സ​​മ​​യ​​മാ​​യ​​തി​​നാ​​ല്‍ അ​​തി​​ര്‍ത്തി​​ക്ക​​പ്പു​​റ​​മു​​ള്ള താ​​നു​​മാ​​യി നി​​ര​​ന്ത​​രം ഫോ​​ണി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്ന മ​​ക​​ളു​​ടെ മ​​ര​​ണ വി​​വ​​രം രാ​​ത്രി വൈ​​കി​​യാ​​ണ് അ​​റി​​ഞ്ഞ​​ത്. പി​​റ്റേ​​ദി​​വ​​സം വൈ​​കീ​​ട്ടു​​വ​​രെ മ​​ക​​ളു​​ടെ മൃ​​ത​​ദേ​​ഹം കാ​​ണി​​ക്കാ​​ന്‍ പൊ​​ലീ​​സു​​ള്‍പ്പ​​ടെ ത​​യ​ാ​റാ​​യി​​ല്ലെ​​ന്നും പ​​രാ​​തി​​യി​​ൽ ബോ​​ധി​​പ്പി​​ച്ചി​​രു​​ന്നു. 

നീതി ലഭിക്കും വരെ പോരാടും -ഫര്‍സാനയുടെ പിതാവ്

കൽപറ്റ: ഫർസാനയുടെ മരണത്തിൽ കുറ്റക്കാർക്ക് തക്ക ശിക്ഷ ലഭ്യമാക്കി മകൾക്ക് നീതി ലഭിക്കുംവരെ പോരാടുമെന്ന് പിതാവ് അബ്ദുല്ല വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ആത്മഹത്യ പ്രേരണയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മകളുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വൈകിയാണെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തതിൽ പൊലീസ് ഉദ്യോഗസ്ഥരോടും അന്വേഷണത്തിന് ഉത്തരവിട്ട ഗൂഡല്ലൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയോടും നന്ദിയുണ്ട്. എന്നാൽ, കൊലപാതകത്തിനടക്കമുള്ള ശിക്ഷ വാങ്ങിനൽകുന്നതുവരെ താൻ പോരാടുമെന്ന് അബ്ദുല്ല പറഞ്ഞു.

ഫര്‍സാനയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികളും പ്രാദേശിക രാഷ്ട്രീയ സംഘടനകളും ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. എന്നാൽ, പിന്നീട് സഹകരണമുണ്ടായില്ല. താൻ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതൃത്വം തന്നെ ചതിക്കുകയായിരുന്നുവെന്നും അബ്ദുല്ല ആരോപിച്ചു.

Tags:    
News Summary - Death of Farsana-Husband arrested after two and a half years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.