കൽപറ്റ: നാലു വയസ്സുള്ള പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന അച്ഛന്റെ പരാതിയിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ പൊലീസിന് നിർദേശം നൽകി.
അന്വേഷണത്തിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ്, കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. മാനന്തവാടി കാഞ്ഞിരങ്ങാട് മക്കിയാട് സ്വദേശി ടി. റെജിമോൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരന്റെ മകൾ റിൽന മരിയറെജിമോൻ ആണ് ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിന് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ഹോളിക്രോസ് ആശുപത്രിയിൽ നിന്നുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് പറയുന്നത്. മരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.