കല്പറ്റ: മുതിര്‍ന്ന പൗരന്മാരോട് കേന്ദ്ര-കേരള സര്‍ക്കാറുകൾ പുലര്‍ത്തുന്ന അവഗണനക്കെതിരെ സമരം ആരംഭിക്കുമെന്ന് സീനിയര്‍ സിറ്റി സണ്‍സ് ഫോറം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ പെന്ഷന് വര്‍ധിപ്പിക്കുന്ന കാര്യത്തിലും റെയില്‍വെ ഇളവുകള്‍ പുനസ്ഥാപിക്കുന്നതിലും നിസംഗത തുടരുകയാണ്.
ക്ഷേമ പെന്ഷന് കാലതാമസം വരുത്തുകയാണെന്നും വയോമിത്രം പദ്ധതി ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കുന്നില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. പ്രതിഷേധ സൂചകമായി സീനിയര്‍ സിറ്റി സണ്‍സ് ഫോറം ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14ന് രാവിലെ 10ന് കല്പറ്റയില് പ്രകടനവും ധർണയും നടത്തുമെന്ന് ഇവർ പറഞ്ഞു.
ധര്‍ണ ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് കെ.വി മാത്യു, സെക്രട്ടറി ടി.വി. രാജന്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍, ജില്ല വൈസ് പ്രസിഡന്റ് കെ. ശശിധരന് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.