വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റുമായി സർവിസ് നടത്തിയ ബസ് കസ്റ്റഡിയിൽ

കൽപറ്റ: വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റുമായി സർവിസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻറ് വിഭാഗം പിടികൂടി. കൽപറ്റ-വടുവഞ്ചാൽ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ 12 ഡി 4120 ബസാണ് കസ്റ്റഡിയിലെടുത്തത്.

ഇൻഷൂറൻസ് പുതുക്കാനായി നൽകിയ ചെക്കിന്‍റെ കാലാവധി കഴിയുകയും പണം ഈടാക്കാൻ കഴിയാതെ ഇൻഷുറൻസ് കമ്പനി റദ്ദാക്കുകയും ചെയ്ത പോളിസിയുമായാണ് ബസ് സർവിസ് നടത്തിയത്. വയനാട് എൻഫോഴ്‌സ്‌മെൻറ് ആർ.ടി.ഒ അനൂപ് വർക്കിയുടെ നിർദ്ദേശാനുസരണം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തി വരുന്ന ഊർജിത പരിശോധനയിലാണ് ബസ് പിടികൂടിയത്.

പരിശോധനയിൽ എം.വി.ഐ വി.വി. വിനീത്, എ.എം.വി.ഐ എ. ഷാനവാസ് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു. 

Tags:    
News Summary - Bus in custody with forged insurance certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.