ആസ്പിരേഷനല്‍ ഡിസ്ട്രിക്ട്: വയനാടിന് വീണ്ടും ദേശീയ നേട്ടം

കൽപറ്റ: ആസ്പിരേഷനല്‍ ഡിസ്ട്രിക് ട് പ്രോഗ്രാമില്‍ ജൂണില്‍ അവസാനിച്ച പാദവര്‍ഷത്തില്‍ സാമ്പത്തിക ഉള്‍പ്പെടുത്തലും നൈപുണ്യ വികസനവും തീമില്‍ ദേശീയതലത്തില്‍ ജില്ലക്ക് ഒന്നാം റാങ്ക്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് ജില്ലക്ക് മികച്ച റാങ്ക് ലഭിക്കുന്നത്.

ദേശീയനേട്ടം കൈവരിച്ചതോടെ ജില്ല മൂന്നുകോടി രൂപയുടെ അധിക ഫണ്ടിനും അര്‍ഹത നേടി.

2019 ജൂലൈയിലും 2021 ജൂണിലും കൃഷിയും ജലവിഭവവും തീമില്‍ യഥാക്രമം രണ്ടും മൂന്നും റാങ്കും 2021 സെപ്റ്റംബറില്‍ ആരോഗ്യം, പോഷകാഹാരം തീമില്‍ നാലാം റാങ്കും ജില്ല നേടിയിരുന്നു. ജൂണിലെ മികച്ച റാങ്കിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച മൂന്നുകോടിയുടെ പ്രോജക്ടുകള്‍ സെപ്റ്റംബര്‍ 15 നകം നിതി ആയോഗിന് സമര്‍പ്പിക്കും.

രാജ്യത്തെ 112 പിന്നാക്ക ജില്ലകളെ അവരുടെ പ്രത്യേക വികസന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ ആരംഭിച്ച പദ്ധതിയാണ് ആസ്പിരേഷനല്‍ ജില്ല പദ്ധതി.

കേരളത്തില്‍നിന്നുള്ള ഏക ആസ്പിരേഷനല്‍ ജില്ലയാണ് വയനാട്. ആരോഗ്യം -പോഷകാഹാരം (30 ശതമാനം), വിദ്യാഭ്യാസം (30), കൃഷി -ജലവിഭവം (20), സാമ്പത്തിക ഉള്‍പ്പെടുത്തല്‍ -നൈപുണ്യ വികസനം (10), അടിസ്ഥാന സൗകര്യം (10) എന്നിങ്ങനെ അഞ്ച് ഘടകങ്ങള്‍ക്ക് വെയ്റ്റേജ് നല്‍കി സംയോജിത സൂചികയുടെ അടിസ്ഥാനത്തിലാണ് ആസ്പിരേഷനല്‍ ജില്ല പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുത്ത ഘടകങ്ങളിലെ 49 സൂചകങ്ങളെ (81 ഡേറ്റ പോയന്റുകള്‍) അടിസ്ഥാനമാക്കി ആസ്പിരേഷനല്‍ ജില്ലകളുടെ പുരോഗതി വിലയിരുത്തി എല്ലാ മാസവും റാങ്ക് നിശ്ചയിക്കുന്നു.

Tags:    
News Summary - Aspirational District: Wayanad again a national achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.