കൽപറ്റ: സര്‍ക്കാറിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇ-വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സ്റ്റേഷന് ഒരുക്കാന്‍ വിവിധ പദ്ധതികളുമായി അനെര്‍ട്ട്. ഹോട്ടല്‍, മാള്‍, ആശുപത്രി, സ്വകാര്യ സ്ഥാപനം, റസിഡന്റ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ ഫാസ്റ്റ് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ചാര്‍ജിങ് മെഷീനുകള്‍ക്ക് 25 ശതമാനവും അതോടൊപ്പം സ്ഥാപിക്കുന്ന സൗരോര്ജനിലയങ്ങള്ക്ക് കിലോവാട്ടിന് 20,000 രൂപ നിരക്കിലും അനെര്‍ട്ട് സബ്സിഡി നല്‍കും.
സ്വകാര്യ സംരംഭകര്‍ക്ക് പുറമെ കോ ഓപറേറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റികള്‍ സ്ഥാപിക്കുന്ന മെഷീനുകള്‍ക്കും സബ്സിഡി ലഭ്യമാണ്. അഞ്ച് കിലോവാട്ട് മുതല്‍ 50 കിലോവാട്ട് വരെ സൗരോർജ നിലയം സ്ഥാപിക്കാം. പരമാവധി 10 ലക്ഷം രൂപവരെയാണ് സൗരോർജ്ജ നിലയത്തിന് സബ്സിഡി. ഫെബ്രുവരി 28നകം സ്ഥാപിക്കുന്നവര്‍ക്കാണ് സബ്സിഡി ലഭിക്കുക. നിലവില്‍ സ്ഥാപിച്ച അനെര്‍ട്ട് അംഗീകൃത ഡി.സി ഫാസ്റ്റ്ചാര്‍ജിങ് മെഷീനുകള്‍ക്കും സബ്സിഡി ലഭിക്കും. ഫോണ്‍: 04936 206216, 9188119412.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.