ജില്ലയില്‍ 154 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടി

കൽപറ്റ: മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങലില്‍ നിന്നായി 154 കിലോ നിരോധിച്ച പ്ലാസ്റ്റിക്ക് പിടിച്ചെടുത്തു. പ്ലാസ്റ്റിക്ക് ക്യാരി ബാഗ്, പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പര്‍ പ്ലേറ്റുകള്‍, കപ്പുകള്‍, സ്‌റ്റൈറോ ഫോം പ്ലേറ്റ്, നോണ്‍ വൂവണ്‍ ബാഗ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

മാനന്തവാടി നഗരസഭ, വൈത്തിരി, കാവുംമന്ദം, നെന്‍മേനി, പുല്‍പള്ളി, പൊഴുതന, തരിയോട്, കോട്ടത്തറ, നൂല്‍പുഴ പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

നിയമ ലംഘനം നടത്തുന്ന നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്‍പനക്കാര്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് 10,000 രൂപയാണ് ആദ്യ പിഴ.

രണ്ടാമതും നിയമ ലംഘനം നടത്തിയാല്‍ 25,000 രൂപയും അതിനു ശേഷം 50,000 രൂപയും പിഴ ഈടാക്കുകയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്യും. നിരോധിച്ച പ്ലാസ്റ്റിക്ക് ഉൽപന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ല ഓഫിസര്‍ അറിയിച്ചു.

Tags:    
News Summary - 154 kg of banned plastic products were seized in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.