Posted On
date_range Updated On
date_range അമിത് ഷായെ പ്രതിരോധ മന്ത്രിയാക്കി ബി.ജെ.പി ഫ്ലക്സുകൾ
മീനങ്ങാടി: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായെ പ്രതിരോധ മന്ത്രിയാക്കി വയനാട് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ ഫ്ലക്സ് ബോർഡുകൾ. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ശനിയാഴ്ച ജില്ലയിൽ എത്തിയ അമിത് ഷാക്ക് അഭിവാദ്യം അർപ്പിച്ച് വിവിധയിടങ്ങളിൽ സ്ഥാപിച്ച നൂറു കണക്കിന് ഫ്ലസ്കുകളിലാണ് കേന്ദ്ര പ്രതിരോധ മന്ത്രി എന്ന് ചിത്രീകരിച്ച് വെട്ടിലായത്.
മീനങ്ങാടി ശ്രീകണ്ഠപ്പ ഗൗഡർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എൻ.ഡി.എ പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ ജില്ലയിലെത്തിയത്. എന്നാല്‍, പുറത്തുനിന്നാണ് ഫ്ലക്സുകൾ പ്രിൻറ് ചെയ്തതെന്നും അവർക്ക് വന്ന അബദ്ധമാണിതെന്നും ബി.ജെ.പി ജില്ല കമ്മിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.