104 പേര്‍ക്ക് കോവിഡ്; 228 രോഗമുക്തി

104 പേര്‍ക്ക് കോവിഡ്; 228 രോഗമുക്തിരോഗസ്ഥിരീകരണ നിരക്ക്​ 9.86കൽപറ്റ: ജില്ലയില്‍ തിങ്കളാഴ്​ച 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 228 പേര്‍ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക്​ 9.86 ആണ്. 94 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന്​ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61,139 ആയി. 57,819 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2992 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1742 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍തിരുനെല്ലി 14, ബത്തേരി 11, തൊണ്ടർനാട് 10, നെന്മേനി ഒമ്പത്​, കൽപറ്റ, മാനന്തവാടി, നൂൽപുഴ എട്ട്​ പേർക്ക് വീതം, മുട്ടിൽ ആറ്​, എടവക അഞ്ച്​, കണിയാമ്പറ്റ നാല്​, പൂതാടി, വൈത്തിരി രണ്ടുപേർക്ക് വീതം, കോട്ടത്തറ, മീനങ്ങാടി, മേപ്പാടി, മുള്ളൻകൊല്ലി, പടിഞ്ഞാറത്തറ, പനമരം, തവിഞ്ഞാൽ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽനിന്ന് വന്ന 10 പേരാണ് ഇതര സംസ്ഥാനങ്ങളിൽനിന്നെത്തി രോഗബാധിതരായത്.രോഗമുക്തി നേടിയവർകോട്ടത്തറ ആറ്​, മേപ്പാടി അഞ്ച്​, വെങ്ങപ്പള്ളി മൂന്ന്​, പടിഞ്ഞാറത്തറ രണ്ട്​, കൽപറ്റ, കണിയാമ്പറ്റ, മീനങ്ങാടി, പൂതാടി, മാനന്തവാടി, നെന്മേനി സ്വദേശികളായ ഓരോരുത്തരും തമിഴ്നാട് സ്വദേശികളായ നാലുപേരും വീടുകളിൽ ചികിത്സയിലായിരുന്ന 202 പേരുമാണ് രോഗമുക്തരായത്.റേഷന്‍കാര്‍ഡുകള്‍ തിരികെ ഏല്‍പിക്കണംസുല്‍ത്താന്‍ ബത്തേരി: താലൂക്ക് സപ്ലൈ ഓഫിസി​ൻെറ പരിധിയില്‍ അനര്‍ഹമായി കൈവശംവെച്ച മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ റേഷന്‍കാര്‍ഡുകള്‍ തിരികെ ഏല്‍പിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സർവിസ് പെന്‍ഷന്‍കാര്‍, ആദായനികുതി നല്‍കുന്നവര്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, പ്രതിമാസവരുമാനം 25,000 രൂപയോ അതിലധികമോ ഉണ്ടെങ്കില്‍, ഒരു ഏക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവര്‍, 1000 ചതുരശ്രയടിക്ക് മുകളിലുള്ള വീട് സ്വന്തമായിട്ടുള്ളവര്‍, ഏക ഉപജീവനമാര്‍ഗമായ ടാക്‌സി ഒഴികെ നാലുചക്രവാഹനം സ്വന്തമായിട്ടുള്ളവര്‍ എന്നിവര്‍ അനര്‍ഹമായി കൈവശംവെച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30നകം താലൂക്ക് സപ്ലൈ ഓഫിസര്‍ മുമ്പാകെ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. ഇത്തരം കാര്‍ഡുകള്‍ അനര്‍ഹമായി ആരെങ്കിലും കൈവശംവെക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും അറിയിപ്പ് നല്‍കാം. ആധാര്‍ കാര്‍ഡ് റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ എത്രയുംവേഗം പൂർത്തിയാക്കണമെന്ന്​ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.നഴ്സ് നിയമനംകൽപറ്റ: ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ടെലിഫോൺ ഇൻറർവ്യൂ നടത്തുന്നു. എസ്.എസ്.എൽ.സി, ഡിപ്പോമ ഇൻ നഴ്സിങ്​ (എ.എൻ.എം), കെ.എൻ.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവ a4dmohw@gmail.com എന്ന ഇ–മെയിൽ ഐഡിയിലേക്ക് ജൂൺ 17ന് അഞ്ചിന്​ മുമ്പ്​ അയക്കുക. ബയോഡാറ്റയിൽ വാട്​സ്​ ആപ് നമ്പർ നിർബന്ധമായും ചേർക്കണം.വൈദ്യുതി മുടങ്ങുംപടിഞ്ഞാറത്തറ: ഇലക്ട്രിക്കൽ സെക്​ഷനിലെ പണ്ടം കോഡ്, കാപ്പുംകുന്ന്, സ്വരാജ് ഹോസ്പിറ്റൽ ഭാഗം എന്നിവിടങ്ങളിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ 5.30വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.കൽപറ്റ: ഇലക്ട്രിക്കൽ സെക്​ഷനിലെ വാട്ടർ അതോറിറ്റി, ഗൂഡലായി, ഗൂഡലായികുന്ന്, മലബാർ ഗോൾഡ്, മടിയൂർകുനി, ചുഴലി, ഓണിവയൽ, വെള്ളാരം കുന്ന് എന്നിവിടങ്ങളിൽ ചൊവ്വാഴ്​ച രാവിലെ എട്ടു മുതൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.