കോട്ടത്തറ: പേവിഷബാധ സംശയിക്കുന്ന തെരുവുനായ് നിരവധി വളര്‍ത്തുനായ്ക്കളെ കടിച്ചത് കോട്ടത്തറ പഞ്ചായത്തിലെ മലന്തോട്ടം, നാടുകാണിക്കുന്ന് പ്രദേശങ്ങളിലെ ജനങ്ങളെ ആശങ്കയിലാക്കി. വ്യാഴാഴ്ച വൈകുന്നേരമെത്തിയ നായാണ് മലന്തോട്ടത്തിലും നാടുകാണിക്കുന്നിലും വീടുകളില്‍ കെട്ടിയിട്ടു വളര്‍ത്തുന്ന നായ്ക്കളെയടക്കം കടിച്ചത്. ആളുകളെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും കടിയേറ്റില്ല. സാഹസികമായി പിടികൂടിയ നായെ വെള്ളിയാഴ്ച പൂക്കോട് സര്‍വകലാശാലയിലെ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. പേ വിഷബാധയുണ്ടോ എന്നു പരിശോധിക്കാനാണിത്. ഈസ്റ്റര്‍ ദിനത്തില്‍ കല്‍പറ്റയില്‍ കുട്ടികളടക്കം 31 പേരെ കടിച്ച തെരുവുനായില്‍ പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.