സുൽത്താൻ ബത്തേരി: വീട്ടിൽ പ്രസവിച്ച നേപ്പാൾ സ്വദേശിനിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. നേപ്പാൾ സ്വദേശിയും സുൽത്താൻ ബത്തേരി കോളിയാടി ആനക്കായിലിൽ താമസക്കാരിയുമായ ദേവയുടെ ഭാര്യ ബിസ്മിതിയാണ് (22) വ്യാഴാഴ്ച രാവിലെ ഏഴോടെ വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബിസ്‌മിതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം ആശാ പ്രവർത്തകയെ അറിയിക്കുകയായിരുന്നു. ആശാ പ്രവർത്തകയാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ പൈലറ്റ് കെ.ജി. എൽദോ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അഖിൽ ബേബി എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ, ആംബുലൻസ് എത്തുന്നതിന് മുമ്പുതന്നെ ബിസ്മിത കുഞ്ഞിന് ജന്മം നൽകി. സ്ഥലത്തെത്തിയ ഉടൻ അഖിൽ ബേബി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകി. വൈകാതെ ആംബുലൻസിൽ അമ്മയെയും കുഞ്ഞിനെയും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ദേവ-ബിസ്മിതി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. THUWDL12 കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അഖിൽ ബേബി, പൈലറ്റ് കെ.ജി. എൽദോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.