അഴിമതി അവസാനിപ്പിക്കണം

മാനന്തവാടി: കെല്ലൂർ അഞ്ചാം മൈലിലെ മാനന്തവാടി സബ് ആർ.ടി.ഒ ഓഫിസ് അഴിമതിയുടെ കൂത്തരങ്ങാണെന്ന്​ കേരള സ്റ്റേറ്റ് യൂസ്​ഡ്​ വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൈക്കൂലി വാങ്ങാത്തതും എതിർത്തതിന്‍റെയും പേരിൽ രക്തസാക്ഷിയായ സിന്ധു മേലുദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നു. ആർ.ടി.ഒ ഓഫിസിൽ കാര്യങ്ങൾ നടക്കണമെങ്കിൽ സർക്കാർ നിശ്ചയിച്ച ഫീസിന്‍റെ മൂന്നും നാലും ഇരട്ടി തുകയാണ് നൽകേണ്ടത്. സംസ്ഥാനത്ത് മറ്റൊരു ആർ.ടി.ഒ ഓഫിസിലും ഇല്ലാത്ത അഴിമതിയാണ് അഞ്ചാം മൈലിലെ മാനന്തവാടി സബ് ആർ.ടി.ഒ ഓഫിസിൽ. ഇത്തരം അഴിമതികൾ ഇനിയും തുടർന്നാൽ പ്രത്യക്ഷ സമരപരിപാടികൾക്ക് അസോസിയേഷൻ നേതൃത്വം നൽകുമെന്നും സിന്ധുവിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികളായവർക്കെതിരെ മാതൃകപരമായ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ എൻ.ആർ. രാജൻ, കെ.ടി. സുബൈർ, ജമാലുദ്ദീൻ അണിയാപ്രവൻ, മജീദ് കളരിപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.