ദ്വാരക ടൗണിൽ പൂച്ചട്ടികൾ സ്ഥാപിച്ചു

മാനന്തവാടി: കോവിഡ് കാലഘട്ടത്തെ അടച്ചിടലുകളുടെ മാനസിക പിരിമുറുക്കത്തെ അതിജീവിക്കാൻ ദ്വാരക എ.യു.പി സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് വീടുകളിൽ ഒരുക്കിയ പൂന്തോട്ടം മാതൃകയാവുന്നു. ദ്വാരക ടൗൺ സൗന്ദര്യവത്​കരണവും ലക്ഷ്യമിട്ടായിരുന്നു പൂന്തോട്ട നിർമാണം. ദ്വാരക ടൗണി‍ൻെറ സൗന്ദര്യവത്​കരണം എന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ദ്വാരകയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചു. കോവിഡ് കാലഘട്ടത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാർഥികൾക്കായി നടത്തിയിരുന്നു. ഇതി‍ൻെറ ഭാഗമായി നടത്തിയ പൂന്തോട്ട നിർമാണ മത്സരമാണ് പുതിയ ആശയത്തിന് വിത്തു പാകിയത്. 1000ത്തോളം വിദ്യാർഥികളും രക്ഷിതാക്കളും മത്സരത്തിൽ പങ്കാളികളായി. വിജയികളെ കണ്ടെത്തി സമ്മാനങ്ങളും നൽകി. അധ്യാപകരായ സിസ്റ്റർ ഡോൺസി തോമസ്, ടി. നദീർ, കെ. വനജ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ ഒരുക്കിയ ഫ്ലവർ ഷോ കോർപറേറ്റ് മാനേജർ ഫാ. സിജോ എളംങ്കുന്നപുഴ ഉദ്ഘാടനം ചെയ്തു. ഷിഹാബ് ആയാത്ത്, ഷിൽസൻ കോക്കണ്ടത്തിൽ, റെനിൽ കഴുതാടിയിൽ, സ്റ്റാൻലി ജേക്കബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.