കൗൺസിലർ ഷാഹിന കോൺഗ്രസിൽ ചേർന്നു

ഗൂഡല്ലൂർ: ദേവർഷോല ടൗൺ പഞ്ചായത്ത് പതിനാലാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ഷാഹിന കോൺഗ്രസിൽ ചേർന്നു. പാടന്തറയിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അംഗത്വമെടുത്തു. കോൺഗ്രസ് നീലഗിരി ജില്ലാ വൈസ് പ്രസിഡൻറ് എം. സൈദ് മുഹമ്മദ് അംഗത്വം നൽകി. പഞ്ചായത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.സി. അസൈനാർ ഷാളണിയിച്ച് സ്വീകരണം നൽകി. യോഗത്തിൽ പാർട്ടി പഞ്ചായത്ത് സെക്രട്ടറി യു. ഷൗക്കത്ത്, കെ.പി. അബ്ദുസ്സലാം, മുസ്തഫ ചോനാരി, ഹംസകുട്ടി, അബ്ദുൽ അസീസ്, അലവി ഹാജി, മുജീബ്, ഹനീഫ ചോനാരി, റൗഫ് എന്നിവർ പങ്കെടുത്തു. GDR SAHINA:കോൺഗ്രസിൽ അംഗത്വമെടുത്ത കൗൺസിലർ ഷാഹിനക്ക് പാടന്തറയിൽ നൽകിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.