'ശ്രീമധുര കുറ്റിമൂച്ചി ബസ് സ്ഥിരമായി സർവിസ് നടത്തണം'

ഗൂഡല്ലൂർ: ശ്രീമധുര കുറ്റിമൂച്ചി ബസ് സ്ഥിരമായി സർവിസ് നടത്തണമെന്ന് ദേവർഷോല പഞ്ചായത്ത് അഞ്ചാം വാർഡ് കൗൺസിലർ എ.വി. ജോസ് അധികൃതർക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗൂഡല്ലൂർ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ഗൂഡല്ലൂർ ഡിപ്പോയിൽനിന്ന് കുറ്റിമൂച്ചി വഴി ശ്രീമധുരയിലേക്ക് സർവിസ് നടത്തുന്നുണ്ട്. പ്രദേശത്തെ സ്കൂൾ വിദ്യാർഥികൾക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയോജനമുള്ള സർവിസുകളാണ് രാവിലെയും ഉച്ചക്കും വൈകീട്ടുമുള്ളവ. എന്നാൽ, അടുത്തകാലത്തായി രാവിലെപോലും സർവിസുകൾ മുടക്കുന്നത് കോളജിലേക്കും സ്കൂളിലേക്കും പോകുന്ന വിദ്യാർഥികൾ അടക്കമുള്ളവരെ യാത്രാദുരിതത്തിലാക്കി. അതിനാൽ സർവിസ് സ്ഥിരമായി നടത്തണം. അല്ലാത്തപക്ഷം വിദ്യാർഥികളെ സംഘടിപ്പിച്ച് സമരപരിപാടികൾ നടത്തേണ്ടി വരുമെന്നും കൗൺസിലർ അധികൃതർക്ക് മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.