ഇ.കെ. മാധവൻ അനുസ്മരണം

മാനന്തവാടി: വയനാടി‍‍ൻെറ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഇ.കെ. മാധവ‍ൻെറ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പഴശ്ശി സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇ.കെ. മാധവ‍​​​‍ൻെറ കുടുംബം പഴശ്ശി ഗ്രന്ഥാലയത്തിനും കമ്മന എസ്.ഐ.എച്ച് ഗ്രന്ഥശാലക്കും വാങ്ങി നല്‍കിയ പുസ്തകങ്ങളും ചടങ്ങില്‍ എം.എല്‍.എ കൈമാറി. ജില്ല പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ്​ എ. പ്രഭാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പഴശ്ശി ഗ്രന്ഥാലയവും മാനന്തവാടി നഗരസഭയും ചേര്‍ന്ന് പഴശ്ശി ദിനത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ്. മൂസ വിതരണം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്‍റ്​ കെ. ഷബിത അധ്യക്ഷത വഹിച്ചു. മംഗലശേരി മാധവന്‍, ഷാജന്‍ ജോസ്, ഇ.വി. അരുണ്‍, എം. കമല്‍ എന്നിവര്‍ സംസാരിച്ചു. cap ഇ.കെ. മാധവ‍​‍ൻെറ കുടുംബം പഴശ്ശി ഗ്രന്ഥാലയത്തിനും കമ്മന എസ്.ഐ.എച്ച് ഗ്രന്ഥശാലക്കും നല്‍കിയ പുസ്തകങ്ങൾ ഒ.ആര്‍. കേളു എം.എല്‍.എ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.