സ്വയം സന്നദ്ധ പുനരധിവാസം: സമാശ്വാസ ധനം ലഭിക്കാതെ മണല്‍വയലിലെ കുടുംബങ്ങള്‍

സ്വയം സന്നദ്ധ പുനരധിവാസം: സമാശ്വാസ ധനം ലഭിക്കാതെ മണല്‍വയലിലെ കുടുംബങ്ങള്‍ഒമ്പതു പേര്‍ക്ക്​ പ്രഥമ ഗുണഭോക്തൃ പട്ടികയില്‍ ഇടം കിട്ടിയില്ലകല്‍പറ്റ: സംസ്ഥാനാവിഷ്‌കൃത സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നടവയല്‍ മണല്‍വയല്‍ വനഗ്രാമത്തിലെ കുടുംബങ്ങള്‍ക്ക്​ ഇനിയും സമാശ്വാസ ധനം ലഭിച്ചില്ല. പുനരധിവാസത്തിനായി വനം വകുപ്പ് തയാറാക്കിയ പ്രഥമ ഗുണഭോക്തൃ പട്ടികയില്‍ ഗ്രാമത്തിലെ ഭൂവുടമകളില്‍ ഒമ്പതുപേര്‍ക്ക്​ ഇടവും കിട്ടിയില്ല. പുഞ്ചപ്പൊക്കത്തില്‍ ബാബുരാജ്-സതി ദമ്പതികള്‍, ഇവരുടെ മക്കളായ ബിബിന്‍ ബാബുരാജ്, ബബിത ബാബുരാജ്, വിലങ്ങില്‍ മാധവി, മകന്‍ മോഹനന്‍, ഭാര്യ പ്രതിഭ, വിലങ്ങില്‍ അജി, മക്കളായ നിഖില്‍, അമല്‍ എന്നിവരാണ് പുനരധിവാസത്തിനു വനം വകുപ്പ് തയാറാക്കിയ ആദ്യ ഗുണഭോക്തൃ പട്ടികക്കു പുറത്തായത്. പൊതുവിഭാഗത്തില്‍പ്പെട്ട 12 കുടുംബങ്ങളാണ് ആദ്യ ഗുണഭോക്തൃ പട്ടികയില്‍. സമാശ്വാസ ധനത്തിനായുള്ള ഇവരുടെ കാത്തിരിപ്പു നീളുകയാണ്. ഒരു യോഗ്യതാകുടുംബത്തിന്​ 15 ലക്ഷം രൂപയാണ് സമാശ്വാസ ധനമായി ലഭിക്കേണ്ടത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ നെയ്ക്കുപ്പ സെക്​ഷന്‍ പരിധിയിലാണ് വനത്താല്‍ ചുറ്റപ്പെട്ട മണല്‍വയല്‍ ഗ്രാമം. പൂതാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ഈ പ്രദേശം. പൂതാടി പഞ്ചായത്ത് പരധിയിലെ നെയ്ക്കുപ്പയിലൂടെയും പുല്‍പള്ളി പഞ്ചായത്തിലെ കാപ്പിക്കുന്നിലൂടെയുമാണ് മണല്‍വയലിലേക്കു കാട്ടുവഴികള്‍ ഉണ്ടായിരുന്നത്. ഇതില്‍ കാപ്പിക്കുന്നിലൂടെയുള്ള വനപാത അടഞ്ഞു. ഗ്രാമത്തില്‍ താമസമുള്ളവര്‍ വനത്തിലൂടെ നടന്നു നരസിപ്പുഴ കടന്നാണ് തൊട്ടടുത്ത അങ്ങാടിയായ നടവയലില്‍ വിവിധ ആവശ്യങ്ങള്‍ക്ക്​ എത്തുന്നത്.പട്ടികവര്‍ഗത്തില്‍പ്പെട്ട 15 കുടുംബങ്ങളും മണല്‍വയലിലുണ്ട്. പണിയ വിഭാഗത്തില്‍പ്പെട്ടതാണ് കുടുംബങ്ങളില്‍ ഒന്ന്. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടതാണ് മറ്റു കുടുംബങ്ങള്‍. കൃഷിയെ ആശ്രയിച്ചായിരുന്നു ഗ്രാമീണരുടെ ഉപജീവനം. ആനയും പന്നിയും അടക്കം വന്യജീവികള്‍ മേച്ചില്‍പ്പുറമാക്കിയതോടെ മണല്‍വയലില്‍ നെല്‍ക്കൃഷിയടക്കം അസാധ്യമായി. പൊതുവിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങളും പ്രാണഭയംമൂലം താമസം മണല്‍വയലിനു പുറത്തേക്കു മാറ്റി. കൈവശഭൂമി വനം വകുപ്പിനു വിട്ടുകൊടുക്കാൻ താൽപര്യം ഇവർ അറിയിച്ചതിനെത്തുടര്‍ന്നാണ്​ ഗ്രാമത്തെ സംസ്ഥാനാവിഷ്‌കൃത പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു 2012ല്‍ നീക്കം തുടങ്ങിയത്. സ്ഥലം എം.എല്‍.എ അടക്കം ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് മണല്‍വയല്‍ ഗ്രാമത്തെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമായത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു 2020 ജനുവരി 23നകം അപേക്ഷിക്കണമെന്നു വനം വകുപ്പ് വ്യവസ്ഥ ചെയ്തിരുന്നു. ഇതറിയാതെ ഈ തീയതിക്കു ശേഷമാണ് ബാബു-സതി ദമ്പതികളും വിലങ്ങില്‍ അജിയും ഭൂമിയില്‍ ഒരു ഭാഗം മക്കളുടെ പേരിലും വിലങ്ങില്‍ മോഹന്‍ അമ്മയുടെയും ഭാര്യയുടെയും പേരിലും ആധാരം ചെയ്തത്. ഇതിനുശേഷം ഒമ്പതുപേരും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു പ്രത്യേകം അപേക്ഷ നല്‍കുകയായിരുന്നു. ഇതില്‍ ബാബുരാജ്-സതി ദമ്പതികളും വിലങ്ങില്‍ അജി, മോഹന്‍ എന്നിവരുമാണ് നേരത്തേ അപേക്ഷിച്ചിരുന്നത്. ഇവരടക്കം പിന്നീടു നല്‍കിയ അപേക്ഷകള്‍ ഭൂമിയുടെ പുതിയ കൈമാറ്റംമൂലമാണ് ആദ്യ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തതെന്ന്​ വനം ഉദ്യോഗസ്ഥര്‍ പറയുന്നു. പുനരധിവാസത്തിന്​ അപേക്ഷിക്കുന്നതിനു വനം വകുപ്പ് നിശ്ചയിച്ച തീയതിക്കുശേഷം രജിസ്​റ്റര്‍ ചെയ്ത ആധാരങ്ങള്‍ റദ്ദാക്കിയതായി കാണിച്ചു ബാബുരാജ്-സതി ദമ്പതികളും മോഹനനും അജിയും വീണ്ടും അപേക്ഷിച്ചെങ്കിലും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടില്ല.പട്ടികക്കു പുറത്തായവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്​ ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനു പനമരത്തു നടന്ന സാന്ത്വനസ്പര്‍ശം അദാലത്തില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷകള്‍ അദാലത്തിലെ പരിഗണനക്കുശേഷം ഉദ്യോഗസ്ഥതലത്തില്‍ നടപടിക്കായി വിട്ടെങ്കിലും ഇതുവരെ പ്രശ്‌നപരിഹാരമായില്ല. പ്രഥമ പട്ടികയില്‍ ഉള്‍പ്പെട്ടവരും സമാശ്വാസ ധനം എന്നു ലഭിക്കുമെന്നറിയാതെ വിഷമത്തിലാണ്.കോണ്‍ഗ്രസ്-എസ് ധർണകല്‍പറ്റ: പെട്രോള്‍ വില വർധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്-എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പറ്റ നോർത്ത്​ പോസ്​റ്റ്​ ഓഫിസിന് മുന്നിൽ ധര്‍ണ നടത്തി. സംസ്ഥാന നിർവാഹക സമിതിയംഗം എന്‍.പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വി. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഫ്രെഡിന്‍ ജോസ്, സി. കൗശിക്ക്, ഡി.എ. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.MONWDL2പെട്രോള്‍ വില വർധനയില്‍ ​​പ്രതിഷേധിച്ച്​ കോണ്‍ഗ്രസ്-എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പറ്റ നോര്‍ത്ത് പോസ്​റ്റ്​ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്‍.പി. രഞ്​ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.