വായ്പകൾ അടക്കാൻ നിർബന്ധിക്കരുത് -കലക്ടർ

ഗൂഡല്ലൂർ: കോവിഡ് മഹാമാരി കാരണം രോഗവ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ഡൗൺ കാരണം ജനങ്ങൾക്ക് ജോലിക്ക് പോകാനോ പുറത്തിറങ്ങാനോ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. വരുമാനമാർഗവും ഇല്ലാതായിരിക്കുകയാണ്. സർക്കാർ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വനിത സ്വാശ്രയ സംഘങ്ങൾ എടുത്ത വായ്പകളുടെ തിരിച്ചടവിന്​ നിർബന്ധിക്കരുതെന്ന്​ ജില്ല കലക്ടർ ജെ. ഇന്നസൻെറ് ദിവ്യ സ്ഥാപന മേധാവികളോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കലക്ടറേറ്റിൽ വിളിച്ചുചേർത്ത ബാങ്ക് മറ്റ് സ്വകാര്യ സ്​ഥാപന പ്രതിനിധികളുടെ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ജില്ല വനിതാക്ഷേമ വകുപ്പ് ഡയറക്ടർ ബാബു, ലീഡ് ബാങ്ക് മാനേജർ സത്യരാജ, കനറ ബാങ്ക് ജനറൽ മാനേജർ ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR BANK: വനിത സ്വാശ്രയ സംഘങ്ങൾക്ക് ബാങ്കുകൾ നൽകിയ വായ്പ തിരിച്ചടവ് സംബന്ധിച്ച് നിർദേശം നൽകാൻ വിളിച്ചുചേർത്ത യോഗത്തിൽ കലക്ടർ ജെ. ഇന്നസൻെറ് ദിവ്യ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.