മഞ്ജുർ സ്റ്റേഷൻ ഡിഐജി പരിശോധന

ഗൂഡല്ലൂർ: കുന്ത താലൂക്കിലെ മഞ്ചൂർ പൊലീസ് സ്റ്റേഷനിൽ കോയമ്പത്തൂർ ഡി.ഐ.ജി എം.എസ്.മുത്തുസ്വാമി പരിശോധന നടത്തി. സ്റ്റേഷനിലെ രേഖകളും റെക്കോഡുകളും പരിശോധിച്ചശേഷം നീണ്ട കാലമായി പരിഹരിക്കപ്പെടാത്ത കേസുകൾ ഉടൻ പരിഹാരം കാണണമെന്നും രാത്രി പട്രോളിങ് ശക്തമാക്കി കുറ്റകൃത്യങ്ങൾ കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കുന്നതിൽ സുതാര്യത ഉണ്ടായിരിക്കണം. ഹെൽമറ്റ് പരിശോധനയും നടത്തി. ഹെൽമറ്റ് ഇല്ലാതെ എത്തിയവർക്ക് ഹെൽമറ്റ് നൽകി ബോധവത്കരണം നടത്തി. ജില്ല പൊലീസ് മേധാവി ആശിഷ് റാവത്ത്, ഡി.വൈ.എസ്.പി.മഹേശ്വരൻ, സി.ഐ.ദുരൈരാജ്, എസ്.ഐ. ധനപാൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധരചന മത്സരത്തിൽ വിജയികൾക്ക് സമ്മാനവും നൽകി. GDR DIG:മഞ്ജുർ ടൗണിൽ ഹെൽമെറ്റ് ബോധവത്കരണം നടത്തുന്ന ഡി.ഐ.ജി എം.എസ്.മുത്തുസ്വാമി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.