ഓവാലി വികസനത്തിന് വാട്സാപ്പ് കൂട്ടായ്മ

ഗൂഡല്ലൂർ: ഓവാലി ടൗൺ പഞ്ചായത്തിലെ വികസന പ്രവർത്തികൾ മുരടിക്കുന്ന സാഹചര്യത്തിൽ വികസന പ്രവർത്തികളും മറ്റും ആവശ്യപ്പെടാനും അതിനുവേണ്ടി പ്രയത്നിക്കാനും വാട്സാപ്പ് കൂട്ടായ്മക്ക് രൂപം നൽകി. വോയിസ് ഓഫ് ഓവാലി ഗ്രൂപ്പ് എന്ന വാട്സ്ആപ്പ് കൂട്ടായ്മക്കാണ് രൂപം നൽകിയിട്ടുള്ളത്. വനംവകുപ്പിന്‍റെ ഇടപെടൽമൂലം പഞ്ചായത്തിൽ യാതൊരു വികസന പണികൾ നടക്കുന്നില്ല. ജനങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണികൾ പോലും നടത്താൻ അനുവദിക്കാത്ത സാഹചര്യമാണ് ഉള്ളത്. ഇതിനെതിരെ ജനകീയ കൂട്ടായ്മയിലൂടെ പ്രതിഷേധിക്കാനും പരിഹാരം കാണാനും കൂട്ടായ്മ ശ്രമിക്കും. ആറാട്ടുപാറ പി.കെ.എം ഓഡിറ്റോറിയത്തിൽ കൂട്ടായ്മയുടെ യോഗം നടന്നു. പട്ടയം ഇല്ലാത്തതിന്‍റെ പേരിൽ അടിസ്ഥാന ആവശ്യങ്ങൾ പോലും നിരാകരിക്കുന്ന അധികൃതരുടെ നയം തിരുത്തണം. വനംവകുപ്പിലെ ചെക്പോസ്റ്റിൽ ജനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. ഭാരതിനഗർ, എല്ലമല, ചൂണ്ടി എന്നിവിടങ്ങളിൽ യോഗം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.