യുവതിയെ ബസിടിച്ച് വീഴ്ത്തുന്ന സി.സി കാമറ ദൃശ്യം
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവതിക്ക് പരിക്ക്
പോത്തൻകോട്: കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 9.15 ഓടെ പോത്തൻകോട് ക്രസൻറ് ഓഡിറ്റോറിയത്തിന് എതിർവശത്തായിരുന്നു സംഭവം.
പോത്തൻകോട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയുടെ വാഹനത്തിൽ അതേ ദിശയിൽ പോയ കെ.എസ്.ആർ.ടി.സി ബസിെൻറ പിറകുവശം തട്ടുകയായിരുന്നു.
തുടർന്ന് യുവതി റോഡ് വശത്ത് മറ്റൊരു സ്കൂട്ടറിൽനിന്ന് ഇറങ്ങിയ സ്ത്രീയുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ അവിടെക്കൂടിയ നാട്ടുകാർ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.