ഷാജൻ
Posted On
date_range Updated On
date_range കഞ്ചാവും ആയുധവുമായി കാറിൽ കറങ്ങിയ പ്രതി അറസ്റ്റിൽ
വിഴിഞ്ഞം: കഞ്ചാവും ആയുധവുമായി കാറിൽ കറങ്ങി നടന്ന നിരവധി കേസിലെ പ്രതിയെ കുഴിവിളക്ക് സമീപത്തുനിന്ന് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പുതിയതുറ ചെക്കിട്ട വിളാകം പുരയിടത്തിൽ ഷണ്ണർ എന്ന ഷാജനെയാണ് (32) അറസ്റ്റ് ചെയ്തത്. ഒരു കിലോയോളം കഞ്ചാവും വടിവാളും കണ്ടെടുത്തു.
മോഷണം, പിടിച്ചുപറി, അടിപിടി ഉൾപ്പെടെ വിഴിഞ്ഞം, കാഞ്ഞിരംകുളം, പൂവാർ അടക്കം വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. എസ്.ഐമാരായ റ്റൈറ്റസ്, സജീർ, എ.എസ്.ഐമാരായ സതികുമാർ, റോയ്, പൊലീസുകാരായ ജോണി, ഷരൺ, രാജേഷ്, സന്തോഷ്, വിമൽ, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.