ഹംസ
Posted On
date_range Updated On
date_range ക്ഷേത്രത്തിലെ നിലവിളക്ക് കവർന്നയാൾ പിടിയിൽ
വിഴിഞ്ഞം: പുല്ലൂർക്കോണം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽനിന്ന് നിലവിളക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ. വിഴിഞ്ഞം മൂലയംമുക്ക് വീട്ടിൽ ഹംസയാണ് (28) വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്.
ക്ഷേത്ര സോപാനത്തിൽ കത്തിച്ചുവെച്ചിരുന്ന 1000 രൂപ വിലവരുന്ന രണ്ടു നിലവിളക്കുകളാണ് പ്രതി മോഷ്ടിച്ചതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. കഴിഞ്ഞ ദിവസം പകലാണ് മോഷണം നടന്നത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.