Posted On
date_range Updated On
date_range മാധ്യമപ്രവർത്തകന് നേരെ ആക്രമണം
വിഴിഞ്ഞം: ഓട്ടോയുടെ പിൻഭാഗത്ത് ബൈക്ക് തട്ടിയെന്നാരോപിച്ച് ദൃശ്യമാധ്യമപ്രവർത്തകനെ സംഘംചേർന്ന് മർദിച്ചു. കമ്പിയും തടിയുമുപയോഗിച്ച് ബൈക്കിെൻറ മുൻഭാഗം അടിച്ച് തകർക്കുകയും ചെയ്തു. വിഴിഞ്ഞംമേഖലയിൽ പ്രവർത്തിക്കുന്ന ദൃശ്യമാധ്യമപ്രവർത്തകനും വെങ്ങാനൂർ സ്വദേശിയുമായ ഷെറീഫ് എം. ജോർജിനെയാണ് വിഴിഞ്ഞം സ്വദേശിയുൾപ്പെട്ട അഞ്ചംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സി.എസ്.ഐ പള്ളിക്കടുത്തുള്ള വളവിലായിരുന്നു സംഭവം. വിഴിഞ്ഞം െപാലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.