ഇ​ന്ധ​ന ടാ​ങ്ക​റി​ൽ നി​ന്ന് ഡീ​സ​ൽ ചോ​ർ​ത്തി മ​റി​ച്ച് വി​റ്റ കേ​സി​ൻ അ​റ​സ്റ്റി​ലാ​യ ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ൾ

തുറമുഖ നിർമാണ മേഖലയിൽ ഇന്ധനക്കടത്ത്; ഉത്തരേന്ത്യൻ തൊഴിലാളികൾ അറസ്റ്റിൽ

വി​ഴി​ഞ്ഞം: അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ഇ​ന്ധ​ന​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടാ​ങ്ക​ർ ജീ​വ​ന​ക്കാ​രാ​യ മൂ​ന്ന് ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ലാ​യി. ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ പി​ന്റു​കു​മാ​ർ (30), ച​ന്ദ്ര​ൻ​കു​മാ​ർ (31), കൃ​ഷ്ണ പ്ര​സാ​ദ് (53) എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ച്ചി​യി​ൽ നി​ന്ന് ഡീ​സ​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ സ്ഥ​ല​ത്തെ​ത്തി​ച്ച് ബോ​ട്ടു​ക​ൾ​ക്കും ട​ഗ്ഗു​ക​ൾ​ക്കും ബാ​ർ​ജു​ക​ൾ​ക്കും വി​ത​ര​ണം ന​ട​ത്തു​ന്ന ഓ​യി​ൽ ടാ​ങ്ക​റി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണി​വ​ർ. ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ഡീ​സ​ൽ കൊ​ണ്ടു​വ​രു​ന്ന ടാ​ങ്ക​റി​ൽ നി​ന്ന് ര​ഹ​സ്യ​മാ​യി ഇ​ട​ത്ത​രം ബാ​ര​ലു​ക​ളി​ൽ ഡീ​സ​ൽ നി​റ​ച്ച് ക​ട​ലി​ൽ വെ​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​ർ​ക്ക് മ​റി​ച്ച് വി​ൽ​ക്കു​ക​യാ​ണ് പ​തി​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 18ന് ​രാ​ത്രി ഒ​ന്നോ​ടെ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 2000 ലി​റ്റ​ർ ഡീ​സ​ലു​മാ​യി വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ ദി​ലീ​പ്, റോ​ബി​ൻ, ഷി​ജി​ൽ എ​ന്നി​വ​രെ വി​ഴി​ഞ്ഞം പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

അ​ന്ന് ഡീ​സ​ൽ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഇ​ന്ധ​ന​ക്ക​ട​ത്ത് ചി​ല ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്ത​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഇ​ന്ധ​ന ടാ​ങ്ക​റി​ലെ ജീ​വ​ന​ക്കാ​രു​ടെ പ​ങ്ക് വെ​ളി​വാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Fuel smuggling in port construction sector; North Indian workers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.