വ​യോ​ധി​ക വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ: മ​ക​ൻ അ​റ​സ്റ്റി​ൽ

വി​ഴി​ഞ്ഞം: വ​യോ​ധി​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം. മ​ക​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട്ടു​കാ​ൽ അ​വ​ണാ​കു​ഴി പെ​രി​ങ്ങോ​ട്ടു​കോ​ണം വ​രി​ക്ക​പ്ലാ​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ സോ​മ​ന്റെ ഭാ​ര്യ ലീ​ല​യാ​ണ്​ (65) ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മ​രി​ച്ച​ത്. മൂ​ത്ത മ​ക​ൻ ബി​ജു (41) വി​നെ കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പോ​ക്സോ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​യ ബി​ജു​വും മാ​താ​വും മാ​ത്ര​മാ​ണ് അ​വ​ണാ​കു​ഴി​യി​ലെ വീ​ട്ടി​ൽ ക​ഴി​ഞ്ഞു​വ​ന്ന​ത്. സ​ഹോ​ദ​ര​ങ്ങ​ൾ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. മു​റി​യി​ൽ നി​ന്ന് ഹാ​ളി​ലേ​ക്ക് വ​ലി​ച്ച് കൊ​ണ്ടു​വ​ന്ന ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ചെ​റി​യ മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള ലീ​ല​യെ നി​ര​ന്ത​രം ബി​ജു മ​ർ​ദ്ദി​ക്കാ​റു​ള്ള​താ​യി നാ​ട്ടു​കാ​ർ മൊ​ഴി ന​ൽ​കി. 

Tags:    
News Summary - elderly woman died in the house-Son Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.