representational image
Posted On
date_range Updated On
date_range വള്ളം മറിഞ്ഞ് ഒരാൾക്ക് പരിക്ക്
വിഴിഞ്ഞം: വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. വിഴിഞ്ഞം മൈലാഞ്ചിക്കല്ല് സ്വദേശി പീരുമുഹമ്മദിനാണ് (45) പരിക്കേറ്റത്. ഇന്നലെ വൈകീട്ട് കോവളം ലൈറ്റ് ഹൗസ് ഭാഗത്തായിരുന്നു അപകടം.
പീരുമുഹമ്മദും സഹോദരൻ സുധീറും സഞ്ചരിച്ച വള്ളം ശക്തമായ തിരയിൽപെട്ട് മറിഞ്ഞതോടെ ഉടൻതന്നെ നാട്ടുകാരും ലൈഫ്ഗാർഡുകളും രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റ അവശനായ പീരുമുഹമ്മദിനെ ആംബുലൻസിൽ കയറ്റി ആദ്യം വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് അവിടെനിന്ന് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.