ബാലു
Posted On
date_range Updated On
date_range ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ
വിഴിഞ്ഞം: ബൈക്ക് മോഷണക്കേസിലെ പ്രതിയെ ഉടമ പിന്തുടർന്ന് പിടികൂടി. വിഴിഞ്ഞം സ്വദേശി കലാമിന്റെ ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച പള്ളിച്ചൽ പുന്നമൂട് സ്വദേശി ബാലുവിനെയാണ് (31) പിടികൂടി വിഴിഞ്ഞം പൊലീസിൽ ഏൽപ്പിച്ചത്. ഞായറാഴ്ച രാവിലെ വിഴിഞ്ഞത്തെ ഡ്രൈവിങ് സ്കൂളിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്.
താക്കോൽ ബൈക്കിൽ വെച്ചശേഷമാണ് ഉടമ പോയത്. കലാം സമീപത്തെ സി.സി ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്നാണ് ബാലരാമപുരം പനയറക്കുന്ന് ഭാഗത്തുവെച്ച് മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ പ്രതിയെ പിൻതുടർന്ന് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.