സ്റ്റെഫി ജോര്‍ജ്
Posted On
date_range Updated On
date_range പ്രതിശ്രുത വരൻെറ മരണത്തിന് പിന്നാലെ യുവതി തൂങ്ങിമരിച്ച നിലയില്‍
വെഞ്ഞാറമൂട്: യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി സ്റ്റെഫി ജോര്‍ജ് (24) ആണ് മരിച്ചത്. പുല്ലമ്പാറ മുക്കിടിലില്‍ വാടകക്ക് താമസിക്കുന്ന യുവാവുമായി ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പ്രതിശ്രുത വരന് ഒരു മാസം മുമ്പ് ന്യുമോണിയ ബാധിച്ച് മരിച്ചു. മൃതദേഹം കാണാനെത്തിയ യുവതി പിന്നീട് മടങ്ങിപ്പോയില്ല. അന്നേ ദിവസം മുതല്‍ അസ്വസ്ഥയായിരുന്നു. ബുധനാഴ്ച രാത്രി 11ഓടെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.