representational image
Posted On
date_range Updated On
date_range കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കി; മൂന്നുപേർക്കെതിരെ കേസ്
വെഞ്ഞാറമൂട്: കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. മുന്നൂര്‍ കുഴിവിള പുത്തന്‍വീട്ടില്‍ അനിമോന്‍ (43), മുക്കുന്നൂര്‍ കുഴിവിള വീട്ടില്‍ വിഷ്ണു (35), മുരൂര്‍ക്കോണം മംഗ്ലാവില്‍ വീട്ടില്‍ മഹേഷ് (33) എന്നിവർക്കെതിരെയാണ് വനംവകുപ്പ് പാലോട് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ കേസെടുത്തത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് ബോധ്യപ്പെടുകയും മൂവര്‍ക്കുമെതിരെ കേസെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.