16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; മാ​താ​വിൻെറ പരാതിയിൽ ര​ണ്ടാ​ന​ച്ഛ​ന്‍ അ​റ​സ്​​റ്റി​ല്‍

വെ​ഞ്ഞാ​റ​മൂ​ട്: 16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന കേ​സി​ല്‍ ര​ണ്ടാ​ന​ച്ഛ​ന്‍ അ​റ​സ്​​റ്റി​ല്‍. കു​ട്ടി​യു​ടെ ഇ​ള​യ​ച്ഛ​നാ​യ 38 കാ​ര​നെയാണ്​ വെഞ്ഞാറമൂട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കു​ട്ടി​യു​ടെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. ഹോ​സ്​​റ്റ​ലി​ലാ​ക്കാ​നെ​ന്നു​പ​റ​ഞ്ഞാ​ണ് കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

കു​ട്ടി ഹോ​സ്​​റ്റ​ലി​ലെ​ത്തി​യി​ട്ടി​െ​ല്ല​ന്ന​റി​ഞ്ഞ മാ​താ​വ് ഓ​ട്ടോ ഡ്രൈ​വ​റെ ക​ണ്ട് വി​വ​രം തി​ര​ക്കു​ക​യും ഇ​രു​വ​രും കി​ളി​മാ​നൂ​രി​ലേ​ക്കാ​ണ് പോ​യ​തെ​ന്ന് മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന്, മാ​താ​വ് വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രെ​യും കോ​ട്ട​യ​ത്തു​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പി​ന്നീ​ട്, ര​ണ്ടാ​ന​ച്ഛ​നെ​തി​രെ പോ​ക്‌​സോ കേ​സ് ചു​മ​ത്തി അ​റ​സ്​​റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.


Tags:    
News Summary - The 16-year-old girl was abducted; step father arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.