1. മു​ക്കു​ന്നൂ​രി​ല്‍ സ്വ​കാ​ര്യ ബ​സ് പോ​സ്റ്റി​ലി​ടി​ച്ച ശേ​ഷം കു​ഴി​യി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി​യ നി​ല​യി​ല്‍. 2. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും

ചേ​ര്‍ന്ന് ആം​ബു​ല​ന്‍സി​ലേ​ക്ക്​ ക​യ​റ്റു​ന്നു

പോസ്റ്റിലിടിച്ച ബസ്​ കുഴിയിലിറങ്ങി ഏഴുപേർക്ക് പരിക്ക്

വെ​ഞ്ഞാ​റ​മൂ​ട്: സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച ശേ​ഷം പു​ര​യി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി ഏ​ഴു​പേ​ര്‍ക്ക് പ​രി​ക്ക്. അ​ദീ​ന(23), സ​ന്ദീ​പ്(23), ഗോ​കു​ല്‍ (27), സ​ര​സ്വ​തി (73), സ​ന്ധ്യ (40), വൈ​ഷ്ണ​വി (10), ജ​നി (31) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് വെ​ഞ്ഞാ​റ​മൂ​ട്-​ആ​റ്റി​ങ്ങ​ല്‍ റോ​ഡി​ല്‍ മു​ക്കു​ന്നൂ​രി​ല്‍ ​െവ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍നി​ന്ന്​ ആ​റ്റി​ങ്ങ​ലി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ച ശേ​ഷം റോ​ഡി​ല്‍ നി​ന്ന്​ 10 അ​ടി താ​ഴ്ച​യി​ലു​ള്ള പു​ര​യി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പോ​സ്റ്റ് ത​ക​ര്‍ന്ന് ബ​സി​നു​മു​ക​ളി​ലേ​ക്ക് വീ​ണെ​ങ്കി​ലും വൈ​ദ്യു​തി​ബ​ന്ധം അ​റ്റു​പോ​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ര്‍ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി പ​രി​ക്കേ​റ്റ​വ​രെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Tags:    
News Summary - Seven people were injured when the bus hit the post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.